Loading ...

Home International

ചൈനീസ് അംബാസഡര്‍ താമസിച്ച പാകിസ്ഥാനിലെ ഹോട്ടലില്‍ ഭീകരാക്രമണം; 4 മരണം

ക്വേട്ട, പാകിസ്താന്‍: തെക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഹോട്ടലിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ചൈനീസ് അംബാഡസറും ചൈനയില്‍ നിന്നുള്ള സംഘവും താമസിച്ചിരുന്ന ആഡംബര ഹോട്ടലായ സെറീനയിലാണ് സഫോടനമുണ്ടായതെന്ന് പാകിസ്താന്‍ ആഭ്യന്തരമന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ് പറഞ്ഞു. സ്‌ഫോടനത്തിനെറ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനം നടക്കുന്ന സമയത്ത് ചൈനീസ് സംഘം ഹോട്ടലില്‍ ഉണ്ടായിരുന്നില്ല. ചൈന-പാകിസ്താന്‍ സാമ്ബത്തിക ഇടനാഴി കടന്നുപോകുന്നത് ഈ മേഖലയിലൂടെയാണ്. ഇതിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് ഡോളറാണ് ചൈനയില്‍ നിന്നെത്തുന്നത്.

Related News