Loading ...

Home International

മുങ്ങിക്കപ്പല്‍ ശരിക്കും മുങ്ങി; 53 നാവികരെ കാണാതായി

ജക്കാര്‍ത്ത: അപ്രത്യക്ഷമായ അന്തര്‍വാഹിനിയ്ക്കായി ഇന്തോനേഷ്യയിലെ തിരച്ചില്‍ രണ്ടാം ദിവസത്തിലും ഫലം കണ്ടിട്ടില്ല. 44 വര്‍ഷം പഴക്കമുള്ള കെ.ആര്‍.ഐ നാന്‍ഗാലാ-402 എന്ന അന്തര്‍വാഹിനിയാണ് കാണാതായത്. 53 സൈനികരുള്ള മുങ്ങിക്കപ്പിലിന്റെ തിരോധാന ത്തില്‍ മറ്റ് സമീപരാജ്യങ്ങളുടെ സഹായം ഇന്തോനേഷ്യ അഭ്യര്‍ത്ഥിച്ചി രിക്കുകയാണ്. ഓസ്ട്രേലിയ പസഫിക്കിലെ തിരച്ചിലിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ബാലി ദ്വീപിന് 96 കിലോമീറ്റര്‍ മാറിയാണ് അന്തര്‍വാഹിനി അപകടം നടന്നത്. വിമാനങ്ങള്‍ നടത്തിയ നിരീക്ഷണത്തില്‍ കടലിലെ ഏതോ ഒരു ഭാഗത്ത് എണ്ണപ്പാട ദൃശ്യമായതായുള്ള വിവരമാണ് പുറത്തുവരുന്നത്. നിലവില്‍ സംശയമുള്ള മേഖലയില്‍ ഓസ്‌ട്രേലിയന്‍ നാവികസേനയുടെ രണ്ടു കപ്പലുകളാണ് തിരച്ചില്‍ നടത്തുന്നത്. അപകടം സംഭവിച്ചിട്ടുണ്ടെങ്കിലും ഡീസലില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനി 500 മീറ്റര്‍ വരെ ആഴ്ത്തില്‍ വരെ പ്രവര്‍ത്തിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനപ്പുറം പോയാല്‍ തിരികെ വരാനുള്ള സാദ്ധ്യത കുറവാണെന്ന മുന്നറിയിപ്പും നല്‍കുന്നു. കപ്പലിനകത്ത് എന്തെങ്കിലും പൊട്ടിത്തെറിയുണ്ടായിക്കാണുമെന്നാണ് നിഗമനം. തുടര്‍ന്ന് വൈദ്യുതി ബന്ധം തകരാറിലായി കപ്പലിന്റെ പ്രവര്‍ത്തനം നിലച്ചുവെന്ന സംശയത്തിനാണ് മുന്‍തൂക്കം. കപ്പല്‍ അറുന്നൂറ് മീറ്ററിനപ്പുറത്തേക്ക് താണുപോയിരിക്കാമെന്നും നാവിക സേന സംശയിക്കുന്നു.

Related News