Loading ...

Home USA

ജോര്‍ജ്ജ് ഫ്ളോയിഡ് കൊലപാതകം; യു.എസ് പോലീസുദ്യോഗസ്ഥന്‍ കുറ്റക്കാരനെന്ന് കോടതി

മിനിയാപോളിസ്: ആഫ്രോ-അമേരിക്കന്‍ വംശജനായ ജോര്‍ജ്ജ് ഫ്ളോയിഡിനെ കാല്‍മുട്ട് കൊണ്ട് കുഴുത്തിലമര്‍ത്തി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന്‌ കോടതി. വെള്ളക്കാരനായ യു.എസ്. പോലീസുദ്യോഗസ്ഥന്‍ ഡെറക് ചൗവിനെ കൊലയുമായി ബന്ധപ്പെട്ട മൂന്ന് വകുപ്പുകളില്‍ കുറ്റക്കാരനായി കണ്ടെത്തി. 2020 മേയ് 25-നാണ് ഫ്ളോയിഡ് കൊല്ലപ്പെട്ടത്. ''നിങ്ങളുടെ കാല്‍മുട്ടുകള്‍ എന്റെ കഴുത്തിലാണ്... എനിക്ക് ശ്വാസം മുട്ടുന്നു''- മരിക്കുന്നതിന് മുമ്ബ് ജീവനുവേണ്ടി പിടഞ്ഞ നേരത്ത് കണ്ണീരോടെയുള്ള ഫ്ളോയിഡിന്റെ യാചന കഴിഞ്ഞ ഒരു വര്‍ഷമായി ലോകത്താകമാനം പ്രതിഷേധാഗ്നി തീര്‍ത്തതായിരുന്നു. അതുകൊണ്ട് തന്നെ വംശീയനരഹത്യ കൊലക്കേസില്‍ വെള്ളക്കാരനായ പോലീസുകാരനെതിരേയുള്ള വിധിയ്ക്ക് ലോകം കാതോര്‍ത്തിരുന്നു. വ്യാജരേഖകളുപയോഗിച്ചു എന്നാരോപിച്ചായിരുന്നു അന്ന് ഡെറക് ചൗവിന്‍ അഞ്ചുമിനിറ്റോളം കഴുത്തില്‍ കാലുകൊണ്ട് ഞെരിച്ചത്. സംഭവം വിവാദമായപ്പോള്‍ തന്നെ ഡെറക് ചൗവിനെയും മറ്റ് മൂന്ന് പോലീസുകാരേയും സേനയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഫെഡല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനായിരുന്നു അന്വേഷണം നടത്തിയത്. വിധികേള്‍ക്കാനായി കോടതിക്ക് പുറത്ത് വലിയ ജനകൂട്ടം തടിച്ചുകൂടുകയും മുദ്രാവാക്യം ഉയര്‍ത്തുകയും ചെയ്തിരുന്നു.

Related News