Loading ...

Home Kerala

നൈറ്റ്‌ കര്‍ഫ്യു ; നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ച്‌ ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: സംസ്ഥാനത്ത് നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്താനിരിക്കേ, നിയന്ത്രണങ്ങള്‍ വിശദീകരിച്ച്‌ ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ദീര്‍ഘദൂരയാത്രകള്‍ ഒഴിവാക്കണം, മരുന്ന്, പാല്‍ എന്നിങ്ങനെ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ക്ക് ഇളവ് നല്‍കും, കൂടാതെ നോമ്ബ് സമയത്തെ സാധാരണ ഇളവ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കാറില്‍ ഒരാള്‍ മാത്രമാണെങ്കിലും മാസ്‌ക് നിര്‍ബന്ധമാണ്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ കാറില്‍ ഡ്രൈവറെ കൂടാതെ രണ്ടുപേര്‍ക്ക് കൂടി യാത്ര ചെയ്യാം. പല കുടുംബങ്ങളില്‍ നിന്നുള്ളവരാണ് കാറിലെങ്കില്‍ ഇളവുണ്ടാകില്ല. ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ കൂടാതെ രണ്ടുപേര്‍ക്ക് കൂടി യാത്ര ചെയ്യാം. ഈ ഘട്ടത്തില്‍ കൂടുതല്‍ ജാഗ്രത ആവശ്യമായതിനാലാണ് കര്‍ശനമായും നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡം ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമം അനുസരിച്ച്‌ നിയമനടപടി സ്വീകരിക്കും. പിഴ മുതല്‍ അറസ്റ്റ് വരെയാകാം.

Related News