Loading ...

Home National

റെംഡിസിവിര്‍ പൂഴ്ത്തിവെപ്പ്: പ്രതിരോധത്തില്‍ മഹാരാഷ്ട്ര ബി.ജെ.പി

മുംബൈ: കൊറോണ വൈറസ് പ്രതിരോധ മരുന്നായ റെംഡിസിവിറിെന്‍റ 60,000 കുപ്പികളുടെ പൂഴ്ത്തിവെപ്പ് ശേഖരം സംബന്ധിച്ച പൊലീസ് അന്വേഷണത്തില്‍ പ്രതിരോധത്തിലായി മഹാരാഷ്ട്ര ബി.ജെ.പി. ചോദ്യം ചെയ്യലിനായി ബ്രക്ക് ഫാര്‍മ ഡയറക്ടറെ വിളിപ്പിക്കാന്‍ മുംബൈ പൊലീസ് ഒരുങ്ങിയതിനു പിന്നാലെ ബി.ജെ.പി നേതാക്കള്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത് സംഭവത്തിലെ ഗൂഢാലോചന കൂടുതല്‍ വ്യക്തമാക്കുന്നു.റെംസിസിവിറിന്‍റെ ഉപയോഗം സംസ്​ഥാനത്ത്​ കുറക്കുന്നതിനും ഇതോടെ കോവിഡ്​ പ്രതിരോധ നടപടികള്‍ താളം തെറ്റിക്കാനും ബി.ജെ.പി ശ്രമിച്ചുവെന്നുമാണ്​ ഉയരുന്ന ആരോപണം.60,000 ഓളം കുപ്പികളിലായി റെംഡിസിവിര്‍ കയറ്റി അയച്ച വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ബ്രക്ക് ഫാര്‍മ ഉടമ രാജേഷ് ഡോകാനിയയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. മഹാരാഷ്ട്രയിലും രാജ്യത്തുടനീളവുമുള്ള ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ മരുന്ന് ബ്രക്ക് ഫാര്‍മ സൂക്ഷിച്ചിട്ടുണ്ടെന്നും മുംബൈ പൊലീസ് അറിയിച്ചതോടെയാണ് സംഭവം ശ്രദ്ധ നേടുന്നത്. കോവിഡിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രോഗികള്‍ക്കായി റെംഡിസിവിര്‍ സംഭരിക്കാന്‍ സംസ്ഥാനം ശ്രമിക്കുന്നത് തടയാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് മന്ത്രിയും എന്‍.സി.പി വക്താവുമായ നവാബ് മാലിക് ആരോപിച്ചു.ഇതോടെ, മഹാരാഷ്ട്ര ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ ലഭ്യമാക്കാന്‍ കഷ്ടപ്പെടുന്ന പ്രധാന മരുന്ന് സ്വന്തമാക്കാന്‍ ബി.ജെ.പിക്കോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ അനുമതി നല്‍കിയിരുന്നില്ലെന്ന പ്രതികരണവുമായി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ രംഗത്തുവന്നു. ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിച്ച ശേഷം സംസ്ഥാനത്ത് റെംഡിസിവിറിെന്‍റ വിതരണം നടത്താമെന്ന് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കമ്മീഷണര്‍ അഭിമന്യു കാലെ ഏപ്രില്‍ 17 ന് അയച്ച കത്തില്‍ ബ്രക്ക് ഫാര്‍യെ അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറിനല്ലാതെ മറ്റാര്‍ക്കും ഈ പ്രതിരോധ മരുന്ന് നല്‍കാന്‍ പാടില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നിരിക്കെയാണ് സംഭവം ഉണ്ടായത്.മരുന്നിന്‍െറ പൂഴ്ത്തിവെപ്പും കരിഞ്ചന്തയിലെ വില്‍പനയും അന്വേഷിക്കുന്ന മുംബൈ പൊലീസ് സ്റ്റേഷനില്‍, റെംഡിസിവിറിര്‍ സ്റ്റോക്കുകള്‍ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചെന്ന് സംശയിക്കുന്ന ഫാര്‍മ സ്ഥാപന ഉടമ അടക്കം രണ്ടു പേരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ എം.എല്‍.എമാരും മുതിര്‍ന്ന നേതാക്കളും എത്തിയതോടെ ഗുഢാലോചന സംശയം കൂടുതല്‍ ശക്തമാകുകയായിരുന്നു. കാണാതായ റെംഡിസിവിര്‍ സ്റ്റോക്കുകള്‍ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Related News