Loading ...

Home International

കൂ​ടു​ത​ല്‍ അ​ഭ​യാ​ര്‍​ഥി​ക​ളെ സ്വീ​ക​രിക്കാനൊരുങ്ങി അമേരിക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​ഭ​യാ​ര്‍​ഥി പ്ര​വാ​ഹം അ​മേ​രി​ക്ക​ന്‍ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളെ അ​സ്വ​സ്ഥ​മാ​ക്കു​ന്ന അ​വ​സ​ര​ത്തി​ല്‍, കൂ​ടു​ത​ല്‍ അ​ഭ​യാ​ര്‍​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​ന് ബൈ​ഡ​ന്‍ ഭ​ര​ണ​കൂ​ടം ഒ​രു​ങ്ങു​ന്ന​താ​യി ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ സ​ണ്‍​ഡേ ടെ​ലി​വി​ന്‍ ടോ​ക്ക് ഷോ​യി​ല്‍ ബൈ​ഡ​ന്‍ ഭ​ര​ണ​കൂ​ടം വെ​ളി​പ്പെ​ടു​ത്തി.

മു​ന്‍ പ്ര​സി​ഡ​ന്‍റ് ട്രം​പ് ഈ ​മാ​സ​ത്തേ​ക്ക് അ​നു​വ​ദി​ച്ച അ​ഭ​യാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണം 15,000 എ​ന്ന​ത് നി​ല​നി​ര്‍​ത്തു​മെ​ന്നാ​ണ് പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ന്‍ വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ത് ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യി​ലെ അം​ഗ​ങ്ങ​ളെ പ്ര​കോ​പി​ച്ചി​രു​ന്നു. ട്രം​പി​ന്‍റെ അ​ഭ​യാ​ര്‍​ഥി വി​രു​ദ്ധ​ന​യം ബൈ​ഡ​ന്‍ പി​ന്തു​ട​രു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ഇ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.​ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് ബൈ​ഡ​ന്‍ ത​ന്‍റെ തീ​രു​മാ​നം മാ​റ്റി മേ​യ് മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ഭ​യാ​ര്‍​ഥി​ക​ളെ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ര്‍​ത്തി​ച്ചു പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

അ​മേ​രി​ക്ക മാ​ത്ര​മ​ല്ല, മ​റ്റു രാ​ജ്യ​ങ്ങ​ളും അ​ഭ​യാ​ര്‍​ഥി​ക​ളെ സ്വീ​ക​രി​ക്ക​ണ​മെ​ന്നും, എ​ന്നാ​ല്‍ അ​മേ​രി​ക്ക അ​ഭ​യാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വ് വ​രു​ത്തു​മെ​ന്ന് നാ​ഷ​ണ​ല്‍ സെ​ക്യൂ​രി​റ്റി അ​ഡ്വൈ​വ​സ​ര്‍ ജേ​ക്ക് സ​ള്ളി​വാ​ന്‍ ഞാ​യ​റാ​ഴ്ച മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

സെ​ന്‍​ട്ര​ല്‍ അ​മേ​രി​ക്ക, ആ​ഫ്രി​ക്ക, മി​ഡി​ല്‍ ഈ​സ്റ്റ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ അ​ഭ​യാ​ര്‍​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള എ​മ​ര്‍​ജ​ന്‍​സി ഡി​ക്ല​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ന്‍ വെ​ള്ളി​യാ​ഴ്ച ഒ​പ്പു​വ​ച്ചി​രു​ന്നു. ഒ​ക്ടോ​ബ​റി​നു​മു​ന്പ് 62,000 അ​ഭി​യാ​ര്‍​ഥി​ക​ളെ സ്വീ​ക​രി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ങ്കി​ലും അ​തു വ​ള​രെ പ്ര​ശ്ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്നും ജേ​ക്ക് സ​ള്ളി​വാ​ന്‍ പ​റ​ഞ്ഞു.


Related News