Loading ...

Home National

ഇശൈ ജ്ഞാനി എം എസ് വി ഇനി ഒരു ഓര്‍മ്മ

1928 ജൂൺ 24നു പാലക്കാട് എലപ്പുള്ളിയിൽ മനയങ്കത്തു വീട്ടിൽ സുബ്രമണ്യൻനാരായണിക്കുട്ടി (നാണിക്കുട്ടി) ദമ്പതികളുടെ മകനായാണ് മനങ്കയത്ത് സുബ്രമണ്യൻ വിശ്വനാഥൻ എന്ന എംഎസ് വിശ്വനാഥൻ ജനിച്ചത്. നാലാം വയസ്സിൽ അച്ഛന്റെ മരണവും ദാരിദ്ര്യവും മൂലം അമ്മ മകനോടൊപ്പം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചെങ്കിലും അന്ന് മുത്തച്ഛനാണ് വിശ്വനാഥനെ രക്ഷിച്ചത്. ദാരിദ്രം നിറഞ്ഞ ജീവിതം വിശ്വനാഥനെ സിനിമാതീയേറ്ററിൽ à´•à´Ÿà´² വിൽപ്പനക്കാരനാക്കി. സംഗീതത്തോടുള്ള താൽപര്യം എംഎസ് വിയെ നീലകണ്ഠ ഭാഗവതരിൽ എത്തിച്ചു. അവിടെ നിന്നാണ് à´Žà´‚ എസ് വി എന്ന സംഗീതജ്ഞന്റെ പിറവി.പതിമൂന്നാം വയസിൽ à´Žà´‚ എസ് വി തന്റെ ആദ്യ കച്ചേരി നടത്തി. 1952 ൽ പണം എന്ന ചിത്രത്തിന് സംഗീതം നൽകിക്കൊണ്ടാണ് സിനിമാസംഗീതലോകത്തേയ്ക്ക് കടക്കുന്നത്. à´Ÿà´¿ കെ രാമമൂർത്തി എന്ന വയലിൻ വിദ്വാനുമായി ചേർന്ന് വിശ്വനാഥൻ രാമമൂർത്തി എന്ന പേരിലാണ് എംഎസ്‌വി ആദ്യകാലത്ത് ചലച്ചിത്രങ്ങൾക്ക് സംഗീതം നൽകിയിരുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലായി നൂറിൽ അധികം ചിത്രങ്ങൾക്ക് à´ˆ കൂട്ടുകെട്ട് സംഗീതം പകർന്നിട്ടുണ്ട്. 1965 ൽ à´ˆ കൂട്ടുക്കെട്ട് പിരിഞ്ഞതിനു ശേഷമാണ് à´Žà´‚ എസ് വി സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്.1965 മുതൽ ഏകദേശം 1100 ൽ അധികം സിനിമകൾക്ക് ്അദ്ദേഹം സംഗീതം നൽകിയിടുണ്ട്. തമിഴ്‌സിനിമാലോകത്ത് അതിപ്രശസ്തനായി നിന്ന സമയത്തും എംഎസ്‌വി നിരവധി മലയാള സിനിമകൾക്കുവേണ്ടി സംഗീതം നിർവ്വഹിച്ചിട്ടുണ്ട്. 1971 ൽ പുറത്തിറങ്ങി ലങ്കാദഹനം എന്ന സിനിമയിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലേയ്ക്ക് എത്തുന്നത്. തുടർന്ന് പണിതീരാത്ത വീട്, ജീസസ്, വെല്ലുവിളി, വാടകവീട്, ലോറി, കോളിളക്കം, മർമ്മരം, ഐയ്യർ à´¦ ഗ്രേറ്റ് തുടങ്ങി നിരവധി മലയാള സിനിമകളിലെ ഗാനങ്ങൾക്ക് എംഎസ് വി ഈണം പകർന്നിട്ടുണ്ട്. ചിട്ടപ്പെടുന്ന ഗാനങ്ങളുടെ മാധുര്യം കൊണ്ട് നമ്മെ വിസ്മയിപ്പിച്ച സംഗീതസംവിധായകനാണ് എംഎസ് വിശ്വനാഥൻ. 87-ാം വയസിലും സംഗീതത്തിന്റെ à´† രാഗസൂര്യൻ പൂർണ്ണ തേജസോടെ തിളങ്ങി നിൽക്കുകയാണ്, ഒരിക്കലും വിസ്മൃതിയിലാഴാത്ത നിരവധി ഗാനങ്ങൾ സമ്മാനിച്ച്...എംഎസ് വിശ്വനാഥൻ ഈണം നൽകിയ പ്രശസ്ത മലയാള ഗാനങ്ങൾഈശ്വരനൊരിക്കൽ വിരുന്നിനുപോയി ( ലങ്കാദഹനം)അറബിക്കടലിളകിവരുന്നു (മന്ത്രകോടി)കണ്ണുനീർത്തുള്ളിയെ (പണിതീരാത്ത വീട്)ആകാശരൂപിണി (ദിവ്യദർശനം)അമ്പലവിളക്കുകൾ (ദിവ്യദർശനം)വീണപൂവേ കുമാരാശാന്റെ വീണപൂവേ (ജീവിക്കാൻ മറന്നുപോയ സ്ത്രീ)à´† നിമിഷത്തിന്റെ നിർവൃതിയിൽ (ചന്ദ്രകാന്തം)നിശീഥിനി നിശീഥിനി ( യക്ഷഗാനം)മുത്തുക്കുടക്കീഴിൽ (രാജയോഗം)ഹരിവരാസനം (ശബരിമലയിൽ തങ്ക സൂര്യോദയം)ലളിതസംഗീത മാന്ത്രികതകൊണ്ട് തെന്നിന്ത്യൻ സംഗീതലോകത്തെ തന്റെ ആരാധകരാക്കിമാറ്റിയ സംഗീത സംവിധായകൻ എംഎസ് വിശ്വനാഥന്‍ à´…ന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ചെന്നൈയിൽ ചികിൽസയിലായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 4.30 ഓടെയായിരുന്നു എംഎസ്‌വിയുടെ അന്ത്യം. സംസ്‌കാരം à´¨à´¾à´³àµ† രാവിലെ ചെന്നൈയില്‍ നടക്കും. അൻപത് വർഷത്തിലേറെ നീണ്ട സംഗീതസപര്യയിൽ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകൾക്ക് സംഗീത നൽകുകയും അഞ്ഞൂറിലേറെ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട് എംഎസ് വി. ലളിത സംഗീതത്തിന്റെ രാജാവ് എന്ന അർത്ഥത്തിൽ മെല്ലിസൈ മന്നർ എന്നാണ് തമിഴ് സിനിമാ ലോകത്ത് എംഎസ് വി അറിയപ്പെടുന്നത്.മലയാളവും തമിഴും കന്നടയും അടക്കമുള്ള തെന്നിന്ത്യൻ സിനിമാസംഗീതത്തിന് എംഎസ്‌വി നൽകിയ സംഭാവനകൾ വളരെ വലുതാണ്. ''ഈശ്വരൻ ഒരിക്കൽ വിരുന്നിനു പോയി'' (ലങ്കാദഹനം), ''നിനയ്ക്ക് തെരിന്ത മനമേ'' (ആനന്ദജ്യോതി), ''ശൊന്നതു നീ താനാ...'' (നെഞ്ചിൽ ഒരു ആലയം), ''ഓടിവാ നിലവേ...'' (ഉയർന്ത മനിതൻ), ''എന്നെ എടുത്ത്, തന്നൈ കൊടുത്ത്...'' (പടകോട്ടി), ''ചിന്നം ചെറുകൺമലർ...'' (പതിഭക്തി), ''മലര്ക്ക് തെന്റെൽ പകൈയാനാൽ...'' (എങ്ക വീട്ടുപിള്ളൈ) ''കൺപൊണ പോക്കിലേ...'' (പണം പടൈത്തവൻ), ''എങ്കേ നിമ്മതി...'' (പുതിയ പറവൈ), ''നിലാവേ എന്നിടം...'' (രാമു), ''നാളാം നാളാം തിരുനാളാം...'' (കാതലിക്ക നേരമില്ലൈ) തുടങ്ങി എത്ര കേട്ടാലും മതി വരാത്ത നിരവധി ഈണങ്ങൾ എംഎസ്‌വിയുടെതായി പിറന്നിട്ടുണ്ട്. â€˜à´ªà´£à´¿à´¤àµ€à´°à´¾à´¤àµà´¤ വീട്’ എന്ന സിനിമയിൽ ‘കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ.....’ എന്ന വയലാർ കവിതയ്ക്ക് സംഗീതം നൽകി, ശബ്ദം നൽകി, വികാരപ്രപഞ്ചം സൃഷ്ടിച്ച à´Žà´‚.എസ്. വിശ്വനാഥനെന്ന തെന്നിന്ത്യൻ സംഗീതജ്ഞനെപ്പറ്റി കേൾക്കാത്തവരുണ്ടാകില്ല.
അരനൂറ്റാണ്ടിലേറെയായി സംഗീത സംവിധാനവും ആലാപനവുംവഴി ദക്ഷിണേന്ത്യൻ സിനിമാലോകത്ത് സജീവ സാന്നിധ്യമായിരുന്ന വിശ്വനാഥൻ തൃശൂരിലെത്തുമ്പോൾ അത് പിറന്ന നാട്ടിലേക്കും പിച്ചവച്ച പൈതൃകത്തിലേക്കുമുള്ള തിരിച്ചുവരവായിരുന്നു. തൃശൂരിലെ ‘മ്യൂസിഷൻസ് അസോസിയേഷൻ’ റീജനൽ തിയറ്ററിൽ ഒരുക്കിയ ‘ശ്രാവണസന്ധ്യ’ സംഗീതവിരുന്നിൽ മുഖ്യാതിഥിയായി എം.എസ്. വിശ്വനാഥൻ എത്തിയപ്പോൾ സംഗീതപ്രേമികൾക്ക് അനുഗ്രഹമായി.‘ലങ്കാദഹനം’ സിനിമയിലെ ശ്രുതിസുഭഗമായ ഗാനങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ എം.എസിന്റെ എത്രയെത്ര ഗാനങ്ങളാണ് ഇന്നും സിനിമാപ്രേമികളുടെ ചുണ്ടിൽ മധുരം നിറയ്ക്കുന്നത്. ‘ഈശ്വരനൊരിക്കൽ വിരുന്നിനു പോയി...’, ‘തിരുവാഭരണം ചാർത്തി...’, ‘കിലുകിലെ ചിരിക്കുമെൻ ചിലങ്കകളെ...’, ‘പണിതീരാത്ത വീട്ടി’ലെ ‘സുപ്രഭാതം...സുപ്രഭാതം’ തുടങ്ങിയ ഗാനങ്ങളൊക്കെ മലയാള സിനിമാപ്രേമികൾക്ക് മറക്കാനാവില്ല. തമിഴിലെ ‘പാലും പഴവും കൈകളിലേന്തി’, ‘പോനാൽ പോകട്ടും പോടാ...’ തുടങ്ങിയ ഗാനങ്ങളും മലയാളി ഓർമിച്ചുവയ്ക്കുന്ന ഈരടികളാണ്.ജന്മംകൊണ്ട് എം.എസ്. വിശ്വനാഥൻ മലയാളിയാണെങ്കിലും 1941 മുതൽ അദ്ദേഹത്തിന്റെ സംഗീതസപര്യയുടെ കർമ മണ്ഡലം ചെന്നൈയാണ്. ആയിരത്തോളം സിനിമകൾക്ക് സംഗീതം പകർന്ന എഴുപത്തിമൂന്നുകാരനായ വിശ്വനാഥൻ ഗാനങ്ങളെ ദേവഗീതങ്ങളാക്കി.സപ്തസ്വരങ്ങൾക്ക് അദ്ദേഹം സാഗരപ്പരപ്പിന്റെ ഗാംഭീര്യവും ഋതുഭേദങ്ങളുടെ മിഴിവും നൽകി. തമിഴിൽ ‘മെല്ലിശൈ മന്നൻ’- സംഗീതത്തിന്റെ കിരീടം ചൂടാത്ത രാജാവാണ് എം.എസ്.വിശ്വനാഥന് നാലു വയസുള്ളപ്പോൾ അച്ഛൻ മരിച്ചശേഷം പിന്നീടുള്ള കാലം അമ്മയുടെയും മുത്തച്ഛൻ കൃഷ്ണൻ നായരുടെയും സംരക്ഷണയിലായിരുന്നു. തിരുച്ചിറപ്പള്ളിയിൽ ജയിൽ വാർഡനായിരുന്ന മുത്തച്ഛൻ കണ്ണൂരിലേക്ക് സ്ഥലംമാറി വന്നപ്പോൾ പള്ളിക്കുന്നിലെ സ്കൂളിൽ വിശ്വനാഥനെ പഠിക്കാൻ അയച്ചു. പഠിക്കുന്നതിനേക്കാൾ സംഗീതത്തെ ഉപാസിക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ച വിശ്വനാഥൻ ഗുരു നീലകണ്ഠ ഭാഗവതരുടെ ശിഷ്യനായി.കണ്ണൂർ ടൗൺഹാളിൽ സംഗീത കച്ചേരിയോടെ അരങ്ങേറ്റം നടത്തിയ വിശ്വനാഥൻ സിനിമയിൽ അഭിനയിക്കാൻവേണ്ടി മദ്രാസിൽ എത്തിയെങ്കിലും പിന്നീട് സംഗീത സംവിധായകനായി മാറുകയായിരുന്നു. പഴയതിന്റെ മഹത്വം തിരിച്ചറിയുന്ന മലയാളത്തിന്റെ മനസ്സ് എന്നും അതിഥിയായി തിരികെ വന്നിരുന്നു. അപ്പോഴെല്ലാം മലയാളം അദ്ദേഹത്തെ നിറപറയൊരുക്കി സ്വീകരിച്ചു.

Related News