Loading ...

Home Europe

ഇന്ത്യയില്‍നിന്ന്​ യാത്രാ അനുമതിയില്ല;റെഡ്​ ലിസ്​റ്റില്‍ ഉള്‍പ്പെടുത്തി ബ്രിട്ടന്‍

ലണ്ടന്‍: കോവിഡ്​ വ്യാപനം രൂക്ഷമായ ഇന്ത്യയെ യാ​​ത്ര റെഡ്​ ലിസ്​റ്റില്‍ ഉള്‍പ്പെടുത്തി ബ്രിട്ടന്‍. പത്ത്​ ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ച യു.കെ, ഐറിഷ്​ പൗരന്മാരല്ലാത്ത ആര്‍ക്കും ബ്രിട്ടനില്‍ പ്രവേശിക്കാന്‍ അനുമതി ഉണ്ടാവില്ല.മുന്‍കരുതല്‍ എന്ന നിലയില്‍ ഇന്ത്യയെ റെഡ്​ ലിസ്​റ്റില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം എടുത്തതായി ആരോഗ്യ സെക്രട്ടറി മാറ്റ്​ ഹാന്‍കോക്ക്​ അറിയിച്ചു. യു.കെയില്‍ കണ്ടെത്തിയ 103 കേസുകള്‍ ഇന്ത്യന്‍ വകഭേദമാണെന്ന്​ കണ്ടെത്തിയതായി ഹാന്‍കോക്ക്​ പറഞ്ഞു. കോവിഡ്​ വ്യാപനത്തി‍െന്‍റ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയിട്ടുണ്ട്​. അടുത്തയാഴ്ച അഞ്ചുദിവസമായിരുന്നു ബോറിസ്​ ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍​ശനം തീരുമാനിച്ചിരുന്നത്​. ബ്രിട്ടനിലെ കോവിഡ്​ വ്യാപനത്തി‍െന്‍റ പശ്ചാത്തലത്തില്‍ റിപ്പബ്ലിക്​ ദിനത്തില്‍ നിശ്ചയിച്ചിരുന്ന ഇന്ത്യ സന്ദര്‍ശനം ഏപ്രിലിലേക്ക്​ മാറ്റുകയായിരുന്നു. ഇന്ത്യയില്‍ കോവിഡ്​ വ്യാപനം രൂക്ഷമായതോ​െടയാണ്​ വീണ്ടും സന്ദര്‍ശനം മാറ്റിവെച്ചത്​. ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോറിസ്​ ജോണ്‍സണും ഫോണിലൂടെ സംസാരിക്കുമെന്നും ഭാവി പങ്കാളിത്തമുള്ള പദ്ധതികള്‍ അതുവഴി അംഗീകരിക്കുമെന്നും ബ്രിട്ടന്‍ പ്രസ്​താവനയില്‍ അറിയിച്ചു.

Related News