Loading ...

Home Australia/NZ

400 ദിവസത്തെ കാത്തിരിപ്പിന് വിരാമം; ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും അതിര്‍ത്തികള്‍ തുറന്നു

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടക്കപ്പെട്ട ഓസ്‌ട്രേലിയയിലെയും ന്യൂസിലാന്‍ഡിലെയും അതിര്‍ത്തികള്‍ 400 ദിവസങ്ങള്‍ക്കുശേഷം തുറന്നുകൊടുത്തു. പരസ്പരം ആശ്ലേഷിച്ചും ആനന്ദക്കണ്ണീരണിഞ്ഞുമാണ് രണ്ടുരാജ്യങ്ങളിലുമുള്ളവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ എയര്‍പ്പോര്‍ട്ടില്‍ സ്വീകരിച്ചത്.ഇരുരാജ്യങ്ങളിലേക്കും പരസ്പരം യാത്ര ചെയ്യുന്നവര്‍ ഇനി ക്വാറന്റൈന്‍ പാലിക്കേണ്ടതില്ല."ട്രാവല്‍ ബബിള്‍ " എന്ന് പേരിട്ടിരിയ്ക്കുന്ന ഈ ഉദ്യമത്തിന്റെ ആദ്യദിനത്തില്‍ അധികമാളുകളും ഓസ്‌ട്രേലിയയില്‍ നിന്ന് ന്യൂസീലന്‍ഡിലേയ്ക്ക് മടങ്ങുന്ന ന്യൂസീലന്‍ഡ് സ്വദേശികളായിരുന്നു.ഇനിവരാനിരിയ്ക്കുന്ന ഓസ്‌ട്രേലിയയിലെ സ്കൂള്‍ അവധിയ്ക്ക് ഒരുപാട് സഞ്ചാരികള്‍ ഓസ്‌ട്രേലിയയില്‍ നിന്നും ന്യൂസീലന്‍ഡിലേയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

Related News