Loading ...

Home International

ചെക് റിപ്പബ്ലിക്​- റഷ്യ നയതന്ത്ര യുദ്ധം; 20 ഉദ്യോഗസ്​ഥരെ പുറത്താക്കി റഷ്യ

മോസ്​കോ: 2014ല്‍​ ചെക്​ ആയുധ ​ഡിപ്പോയിലുണ്ടായ വന്‍​ പൊട്ടിത്തെറിക്കു കാരണക്കാരെ 'കണ്ടെത്തി' സ്വീകരിച്ച നടപടിയെ ചൊല്ലി റഷ്യയും ചെക്​ റി​പ്പബ്ലിക്കും തമ്മില്‍ നയതന്ത്ര യുദ്ധം. പൊട്ടിത്തെറിക്കു കാരണക്കാര്‍ റഷ്യന്‍ ചാരന്മാരെന്ന്​ പറഞ്ഞ്​ കഴിഞ്ഞ ദിവസം രാജ്യത്തെ 18 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്​ഥരെ ചെക്​ റിപ്പബ്ലിക്​ പുറത്താക്കിയിരുന്നു. പ്രതികാരമായി റഷ്യയിലെ 20 ചെക്​ ഉദ്യോഗസ്​ഥരെയാണ്​ ഞായറാഴ്ച പുറത്താക്കിയത്​.

റഷ്യന്‍ പങ്കാളിത്തത്തെ കുറിച്ച്‌​ നാറ്റോയെയും യ​ൂറോപ്യന്‍ യൂനിയനെയും അറിയിച്ചതായും വിഷയം തിങ്കളാഴ്ച ചേരുന്ന à´‡.യു യോഗം ചര്‍ച്ച ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു. ചെക്​ മണ്ണില്‍ റഷ്യ നടത്തുന്നത്​ അട്ടിമറി ശ്രമമാണെന്ന്​ യു.എസ്​ വിദേശകാര്യ വകുപ്പ്​ കുറ്റപ്പെടുത്തി. 1989ല്‍ കിഴക്കന്‍ യൂറോപിലെ സോവ്യറ്റ്​ സാന്നിധ്യം അവസാനിച്ച ശേഷം ആദ്യമായാണ്​ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഇത്രയേറെ രൂക്ഷമാകുന്നത്​. ​
ആയുധപ്പുരയിലെ സ്​ഫോടനത്തിനു പിന്നിലുണ്ടെന്ന്​ സംശയിക്കുന്ന രണ്ട്​ പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. തലസ്​ഥാന നഗരത്തിന്​ 300 കിലോമീറ്റര്‍ അകലെ വെര്‍ബെറ്റീസിലാണ്​ സ്​ഫോടനമുണ്ടായത്​. രണ്ടു പേര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടു.


Related News