Loading ...

Home International

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി ഹോങ്കോംഗ്

ഹോ​ങ്കോം​ഗ്: ഹോങ്കോംഗി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്ത​ലാ​ക്കി. കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഹോ​ങ്കോംഗി​ന്‍റെ ന​ട​പ​ടി. ഏ​പ്രി​ല്‍ 20 മു​ത​ല്‍ മേ​യ് മൂ​ന്ന് വ​രെ​യു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

ഇ​ന്ത്യ​യ്ക്ക് പു​റ​മേ പാ​ക്കി​സ്ഥാ​ന്‍, ഫി​ലി​പ്പീന്‍​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ളും ഹോ​ങ്കോം​ഗ് റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ഹൈ​റി​സ്ക് ഗ്രൂ​പ്പ് എ​യി​ല്‍​പ്പെ​ട്ട രാ​ജ്യ​ങ്ങ​ള്‍ ആ​യ​തി​നാ​ലാ​ണ് ഇ​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി​യ​തെ​ന്നാ​ണ് വി​വ​രം.

Related News