Loading ...

Home Kerala

സംസ്ഥാനത്ത് വീണ്ടും ഷിഗല്ല; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് ആരോഗ്യവകുപ്പ്

വയനാട്: സംസ്ഥാനത്ത് വീണ്ടും ഷിഗല്ല രോഗം റിപ്പോര്‍ട്ടു ചെയ്തു. വയനാട് നൂല്‍പ്പുഴയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യവകുപ്പ് പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. നൂല്‍പ്പുഴയിലും സമീപ പ്രദേശത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ അടുത്തുള്ള പ്രാധമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തോടണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നായ്ക്കട്ടി നാഗരംചാല്‍ കാട്ടുനായ്ക്ക കോളനിയിലെ 59 വയസുകാരിക്കാണ് ഇന്നലെ ഷിഗല്ല സ്ഥിരീകരിച്ചത്. ഇൗ പ്രദേശത്തുള്ളവരെ ഉടന്‍തന്നെ പരിശോധനക്ക് വിധേയമാക്കും. നിലവില്‍ രോഗം സ്ഥിരീകരിച്ച 59-കാരി ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വയറിളക്കവും ഛര്‍ദ്ദിയും വയറുവേദനയുമടക്കമുള്ള രോഗലക്ഷണങ്ങളുള്ളവര്‍ തൊട്ടടുത്ത് പ്രഥാമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു. നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമാണെങ്കിലും ആളുകള്‍ ജാഗ്രത കൈവിടരുതെന്നും നിര്‍ദ്ദേശമുണ്ട്. രോഗം പകരുന്നത് കുടിവെള്ളത്തിലൂടെയാണെന്ന നിഗമനത്തില്‍ ആദിവാസി മേഖലയിലും ഗ്രാമീണ മേഖലയിലും കുടിവെള്ള ശ്രോതസ്സുകള്‍ ശുചീകരിക്കും. പ്രദേശത്തെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നൂല്‍പുഴ പഞ്ചായത്തില്‍ സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ത്തു.

Related News