Loading ...

Home Kerala

കോവിഡ്: തിരുവനന്തപുരത്ത് നിന്നുള്ള ഇടറോഡുകള്‍ തമിഴ്നാട് അടച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരവെ തിരുവനന്തപുരത്തുനിന്നും തമിഴ്നാട്ടിലേക്കുള്ള ഇടറോഡുകള്‍ അടച്ചു. പാറശ്ശാല മുതലുള്ള 12ഓളം ഇടറോഡുകളാണ് അടച്ചത്. നിലമാലമൂട്, ഉണ്ടന്‍കോട്, പളുകല്‍ മേഖലകളില്‍ നിയന്ത്രണം ശക്തമാക്കി.
കൂടാതെ, പ്രധാന റോഡുകളില്‍ നടത്തുന്ന പരിശോധന കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതായാണ് വിവരം. ഇ-പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.മുമ്ബ് കോവിഡ് വ്യാപനത്തിന്‍െറ തുടക്കത്തില്‍ തമിഴ്നാട് അധികൃതര്‍ ഇത്തരത്തില്‍ നടപടി സ്വീകരിച്ചിരുന്നു.

Related News