Loading ...

Home International

കാസ്ട്രോ യുഗത്തിന് അവസാനം; ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃസ്ഥാനമൊഴിഞ്ഞ് റൗള്‍ കാസ്ട്രോ

ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃസ്ഥാനമൊഴിഞ്ഞ് റൗള്‍ കാസ്ട്രോ. രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ കാസ്ട്രോ യുഗത്തിന് കൂടി ഇതോടെ തിരശീല വീഴുകയാണ്. 89 കാരനായ റൗള്‍ കാസ്ട്രോ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. . ക്യൂബന്‍ വിപ്ലവത്തോടെ ഫിദല്‍ കാസ്‌ട്രോ തുടക്കമിട്ട, പാര്‍ട്ടിനേതൃത്വത്തിലെ കാസ്‌ട്രോ യുഗത്തിനാണ് സഹോദരന്‍ റൗള്‍ കാസ്ട്രോയുടെ രാജിയോടെ അവസാനമാവുന്നത്. തന്റെ ദൗത്യം പൂര്‍ത്തീകരിച്ചുവെന്നും പിതൃരാജ്യത്തിന്റെ ഭാവിയില്‍ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനാരോഗ്യത്തെ തുടര്‍ന്നാണ് സ്ഥാനം ഒഴിയുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം വന്നിരിക്കുന്നത്. യുവതലമുറയ്ക്ക് നേതൃത്വം കൈമാറുന്നുവെന്നാണ് 89 കാരനായ റൗള്‍ കാസ്ട്രോ പറഞ്ഞു. ഇതോടെ ഭരണരംഗത്തും പാര്‍ട്ടി നേതൃത്വത്തിലുമുള്ള കാസ്ട്രോ കുടുംബത്തിന്റെ നിയന്ത്രണം പൂര്‍ണമായും അവസാനിക്കുകയാണ്. 1959 മുതല്‍ ക്യൂബയുടെ ഭരണം കാസ്ട്രോ സഹോദരന്‍മാരുടെ കൈയ്യിലായിരുന്നു. തുടര്‍ന്ന് 10 വര്‍ഷത്തിന് ശേഷം 2018ലാണ് മിഗ്വേല്‍ കാനല്‍പ്രസിഡന്റായി സ്ഥാനമേറ്റത്. എങ്കിലും പാര്‍ട്ടി തലപ്പത്ത് നിന്നും സ്ഥാനമൊഴിഞ്ഞ് മാറാണ് റൗള്‍ കാസ്ട്രോ തയ്യാറായിരുന്നില്ല. ക്യൂബ വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് കൂടിയാണ് കാസ്ട്രോയുടെ രാജി. കൊറോണ വൈറസ് വ്യാപനം, സാമ്ബത്തിക പരിഷ്കാരങ്ങള്‍, ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എന്നിവ സമ്ബദ്‌വ്യവസ്ഥയെ തകര്‍ത്തു, ടൂറിസത്തിലെയും പണമയക്കലിലെയും തകര്‍ച്ചയുടെ ഫലമായി കഴിഞ്ഞ വര്‍ഷം 11% ചുരുങ്ങി. 1990 കളുടെ തുടക്കത്തില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്നുണ്ടായ "പ്രത്യേക കാലഘട്ട" ത്തിന്റെ പ്രതിധ്വനികള്‍ നീണ്ട ഭക്ഷണരീതികളും കുറവുകളും തിരികെ കൊണ്ടുവന്നു.

Related News