Loading ...

Home health

വൃക്കയുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മാറിവരുന്ന ജീവിതശൈലിക്കനുസരിച്ച്‌ നമ്മുടെ ആരോഗ്യ സംരക്ഷണത്തിലും അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കകള്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാതെ വന്നാല്‍ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കും. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ചിലപ്പോഴൊക്കെ വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് കുടിക്കുന്ന വെള്ളത്തിന്റെ അളവാണ്. ആരോഗ്യമുള്ള ഒരു വൃക്കയ്ക്കായി ദിവസവും പരമാവധി മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണം. അതേസമയം വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അളവ് നിശ്ചയിക്കുക. ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് കുറയ്ക്കുക. ഉപ്പിന്‍റെ അമിത ഉപയോഗം വൃക്കയില്‍ കല്ലുണ്ടാകാനുള്ള സാധ്യത കൂട്ടും. ആരോഗ്യകരമായ ഭക്ഷണശീലം തെരഞ്ഞെടുക്കാം. കോളകള്‍ ഉള്‍പ്പെടെ കൃത്രിമശീതളപാനീയങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക. മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. സസ്യാഹാരങ്ങള്‍ കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. കാത്സ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കയിലെ കല്ല് വരാതിരിക്കാന്‍ സഹായിക്കും. 40 വയസിന് മുകളിലുള്ളവര്‍ വര്‍ഷത്തിലൊരിക്കല്‍ വൃക്കയുടെ പരിശോധന നടത്തിയിരിക്കണം.

Related News