Loading ...

Home National

യു.പിയില്‍ തീയണയാതെ ശ്​മശാനങ്ങള്‍, സര്‍ക്കാര്‍ കണക്കുകളില്‍ 276 മരണമില്ല; വിവാദമായതോടെ ഷീറ്റുകൊണ്ട്​ മറച്ച്‌​ ദഹിപ്പിക്കല്‍

ലഖ്​നോ: ഉത്തര്‍പ്രദേശില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒന്നൊഴിയാതെ ദഹിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അലൂമിനിയം ഷീറ്റുകൊണ്ട്​ ശ്​മശാനം മറച്ച്‌​ അധികൃതര്‍. സര്‍ക്കാറിന്‍റെ ഔദ്യോഗിക മരണ കണക്കുകളിലും ​ശ്​മശാനങ്ങളുടെ കണക്കുകളിലും  അവ്യക്തത ചൂണ്ടിക്കാണിച്ചതാണ്​ നീക്കത്തിന്​ കാരണം.

എന്നാല്‍, ദിവസങ്ങളായി കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം കുത്തനെ ഉയര്‍​ന്നതും ശ്​മശാനങ്ങളില്‍നിന്ന്​ 24 മണിക്കൂറും പുകയും തീയും ഉയരുന്നതും സമീപവാസികളില്‍ പരി​​ഭ്രാന്തി പടര്‍ത്തിയതുമാണ്​ നീക്കത്തിന്​ കാരണമെന്ന്​ സര്‍ക്കാര്‍ പറയുന്നു.

അര്‍ധരാത്രിയും ശ്​മശാനങ്ങളില്‍ മൃതദേഹങ്ങള്‍ ഒന്നൊഴിയാതെ ദഹിപ്പിക്കുന്നതിന്‍റെ വിഡ​ിയോകള്‍ പുറത്തുവന്നിരുന്നു. ഇതോടെ നീല മെറ്റല്‍ ഷീറ്റ്​ ഉപയോഗിച്ച്‌​ ശ്​മശാനങ്ങളുടെ ചുറ്റും മറക്കുകയായിരുന്നു.

Related News