Loading ...

Home health

മുടി കൊഴിച്ചില്‍ തടയാന്‍ നെല്ലിക്ക

മുടികൊഴിച്ചില്‍ പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. പല കാരണങ്ങള്‍ കൊണ്ടും മുടികൊഴിച്ചില്‍ വരാം. മുടികൊഴിച്ചില്‍ തടയാന്‍ പ്രകൃതിദത്ത പരിഹാരങ്ങളുമുണ്ട്. ഇതിലൊന്നാണ് നെല്ലിക്ക. മുടികൊഴിച്ചിലിനുള്ള പരിഹാരമായി നെല്ലിക്ക ഏതെല്ലാം വിധത്തില്‍ ഉപയോഗിയ്ക്കാമെന്നു നോക്കൂ, നെല്ലിക്ക വെളിച്ചെണ്ണയിലിട്ടു കാച്ചി മുടിയില്‍ തേയ്ക്കുന്നത് മുടികൊഴിച്ചില്‍ തടയാന്‍ നല്ലതാണ്. നെല്ലിക്ക കൊണ്ട് ഹെയര്‍ പായ്ക്കുണ്ടാക്കാം. നെല്ലിക്കാപ്പൊടി, അല്ലെങ്കില്‍ നെല്ലിക്ക അരച്ചത്, മുട്ട, ഷിക്കാക്കായ് പൗഡര്‍ എന്നിവ കലര്‍ത്തി തലയില്‍ തേച്ചു പിടിപ്പിച്ച്‌ അല്‍പം കഴിയുമ്ബോള്‍ കഴുകിക്കളയാം. ഹെന്നയില്‍ നെല്ലിക്കൊപ്പൊടി ചേര്‍ത്ത് മുടിയില്‍ തേയ്ക്കുന്നതും മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും. നെല്ലിക്ക ശരീരത്തിലെത്തുന്നതും മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും. നെല്ലിക്കാജ്യൂസ് കുടിയ്ക്കാം. ഇത് മുടിയ്ക്കു പുറമെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും പല്ലുകളുടെ ആരോഗ്യത്തിനുമെല്ലാം സഹായിക്കുന്നു. മുടിയില്‍ നെല്ലിക്കാജ്യൂസ് ഉപയോഗിച്ചു മസാജ് ചെയ്യുന്നതും നല്ലതാണ്. ഭക്ഷണത്തില്‍ നെല്ലിക്ക ഉള്‍പ്പെടുത്തുന്നതും മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും.

Related News