Loading ...

Home International

കോവിഡ് 'പി വണ്‍' വകഭേദം മാരക പ്രഹരശേഷിയുള്ളത്; വാക്സിനുകളെയും പ്രതിരോധിക്കും,രണ്ടരമടങ്ങ് പകര്‍ച്ചാശേഷി

ബ്രസീലിലെ കൊറോണ വൈറസ് വകഭേദമായ 'പി വണ്‍' സാധാരണ വൈറസിനെക്കാള്‍ രണ്ടര മടങ്ങ് പകര്‍ച്ചാശേഷിയുള്ളതാണെന്ന് ശാസ്ത്രജ്ഞര്‍. പകര്‍ച്ചാശേഷിക്കൊപ്പം ആന്റിബോഡികളെ പ്രതിരോധിക്കാനും 'പി വണ്‍' വകഭേദത്തിന് കഴിയുമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും ശാസ്ത്രജ്ഞര്‍ നല്‍കുന്നുണ്ട്. വാക്സിനുകളെ പ്രതിരോധിക്കാനും ഇത്തരം വൈറസുകള്‍ക്ക് കഴിവുണ്ടായേക്കും എന്നും സംശയിക്കുന്നുണ്ട്. പഠനങ്ങളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. വൈറസിന്റെ ഈ വകഭേദമാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാക്കിയതെന്നും ഇവര്‍ വ്യക്തമായിട്ടുണ്ട്. കൊവിഡിന്റെ രണ്ടാം തരംഗത്തിന് പിന്നിലും 'പി വണ്‍' ആണെന്നാണ് കരുതുന്നത്. ഒരു തവണ രോഗം ബാധിച്ചവര്‍ക്കു പോലും വീണ്ടും രോഗം ബാധിക്കുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ബ്രസീലില്‍ നിന്നാണ് കൊവിഡിന്റെ രണ്ടാം തരംഗം പൊട്ടിപ്പുറപ്പെട്ടത്. ഇത് ചെറുപ്പക്കാരെയാണ് കൂടുതല്‍ ബാധിച്ചതും. ബ്രസീലില്‍ കൊവിഡ് വ്യാപനം ദ്രുത ഗതിയിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ വൈസറ് ബാധിതരുള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീല്‍. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ടു ചെയ്തതും ഇവിടെയാണ്. നാല്‍പ്പതിലും അതില്‍ താഴെയും പ്രായമുള്ളവരാണ് ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതില്‍ കൂടുതലും. 'പി വണ്‍' വൈറസിന്റെ മാരക പ്രഹരശേഷി വ്യക്തമാക്കുന്നതാണ് ഇത്. കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ബ്രസീലില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് കൂടുതല്‍ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ബ്രസീലിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും ഫ്രാന്‍സ് നിറുത്തിവച്ചു.

Related News