Loading ...

Home International

സൈന്യം കൊന്നു തള്ളിയത് 51 കുട്ടികളെ; മ്യാന്‍മറിലെ സ്ഥിതി അതീവ ഗരുതരമെന്ന് ഐക്യരാഷ്‌ട്ര സഭ

ന്യൂയോര്‍ക്ക്: പട്ടാള അട്ടിമറിയെ തുടര്‍ന്ന് ജനകീയ പ്രതിഷേധം ശക്തമായ മ്യാന്‍മറിലെ സ്ഥിതി അതീവ ഗരുതരമെന്ന് ഐക്യരാഷ്‌ട്ര സഭ. ജനകീയ സമരത്തെ ഇല്ലാതാക്കാന്‍ സൈന്യം കൊടും ക്രൂരതകളാണ് പോതുജനങ്ങളോടെ ചെയ്യുന്നതെന്നും, 51 കുട്ടികളെ സൈന്യം ഇതുവരെ കൊലപ്പെടുത്തിയതായും ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആയിരത്തോളം കുട്ടികളെ സൈന്യം കസ്റ്റഡയിലെടുത്തിട്ടുണ്ടെന്നും ന്യൂ യോര്‍ക്കില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഐക്യരാഷ്‌ട്ര സഭ വക്താവ് സ്റ്റെഫിനി ഡുജാറിക് അറിയിച്ചു.അതിക്രമം അവസാനിപ്പിക്കാന്‍ മ്യാന്‍മര്‍ സൈന്യ തയാറാകണമെന്നും ഐക്യരാഷ്‌ട്ര സഭ ആവശ്യപ്പെട്ടു. ഫെബ്രുവരി ഒന്നിനാണ് മ്യാന്‍മര്‍ സൈന്യം സര്‍ക്കാരിനെ അട്ടിമറിച്ച്‌ അധികാരം പിടിച്ചെടുക്കുന്നത്. തുടര്‍ന്ന് രാജ്യത്ത് ഒരു വര്‍ഷം നീണ്ട അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.

Related News