Loading ...

Home Kerala

കേരളത്തിൽ വീണ്ടും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കര്‍ശനമാക്കി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ബ​സും ട്രെ​യി​നും അ​ട​ക്ക​മു​ള്ള പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ല്‍ സീ​റ്റിം​ഗ് പ​രി​ധി​യി​ല്‍ കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​രെ ക​യ​റ്റാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. നി​ന്നു​ള്ള യാ​ത്ര പൂ​ര്‍​ണ​മാ​യി ത​ട​യാ​ന്‍ പോ​ലീ​സി​നും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​നും നി ​ര്‍​ദേ​ശം ന​ല്‍​കി.

പ്ര​ധാ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍

◘കൂ​ട്ടം കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള ഇ​ഫ്താ​ര്‍ പാ​ര്‍​ട്ടി​ക​ള്‍ ഒ​ഴി​വാ​ക്ക​ണം
◘ക​ട​ക​ള്‍ രാ​ത്രി ഒ​ന്പ​തി​നു​ശേ​ഷം തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പാ​ടി​ല്ല
◘സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ​റേ​ഷ​ന്‍, ഹോ​ര്‍​ടി കോ​ര്‍​പ്, പൗ​ള്‍​ട്രി കോ​ര്‍​പ്പ​റേ​ഷ​ന്‍, മ​ത്സ്യ​ഫെ​ഡ്, മി​ല്‍​മ തു​ട​ങ്ങി​യ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ ഏ​കോ​പി​ച്ച്‌ ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും
◘ഓ​ഡി​റ്റോ​റി​യ​ത്തി​ന​ക​ത്ത് ന​ട​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ 100 പേ​ര്‍​ക്കും പു​റ​ത്തു​ന​ട​ക്കു​ന്ന യോ​ഗ​ങ്ങ​ളി​ല്‍ 200 പേ​ര്‍​ക്കു​മാ​ണ് പ്ര​വേ​ശ​നാ​നു​മ​തി
◘അ​തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ങ്കി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​രും പ​രി​പാ​ടി ന​ട​ക്കു​ന്ന​തി​ന് 72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ കോ​വി​ഡ് നി​ര്‍​ണ​യ​ത്തി​നു​ള്ള ആ​ര്‍​ടി​പി​സി​ആ​ര്‍, ആ​ര്‍​ടി ലാം​പ് എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും പ​രി​ശോ​ധ​ന ന​ട​ത്ത​ണം
◘വി​വാ​ഹം, ശ​വ​സം​സ്കാ​രം, ക​ലാ​കാ​യി​ക സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍, ഉ​ത്സ​വ​ങ്ങ​ള്‍ തു​ട​ങ്ങി എ​ല്ലാ പൊ​തു​പ​രി​പാ​ടി​ക​ള്‍​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്
◘സ​ദ്യ വി​ള​ന്പു​ന്ന​തി​നും നി​യ​ന്ത്ര​ണ​മു​ണ്ട്. പ​ര​മാ​വ​ധി ഭ​ക്ഷ​ണ​പ്പൊ​തി​ക​ള്‍ പാ​ഴ്സ​ലാ​യി ന​ല്‍​ക​ണം
വി​നോ​ദ സ​ഞ്ചാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ള്‍ കൂ​ട്ടം കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ന​ട​പ്പാ​ക്കും
◘സെ​ന്‍​ട്ര​ലൈ​സ്ഡ് എ​യ​ര്‍​ക​ണ്ടീ​ഷ​നിം​ഗ് സം​വി​ധാ​ന​മു​ള്ള മാ​ളു​ക​ള്‍, തീ​യ​റ്റ​റു​ക​ള്‍, ഓ​ഡി​റ്റോ​റി​യ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കും

Related News