Loading ...

Home Kerala

മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് മു​ക്ത​നാ​യി

കോ​ഴി​ക്കോ​ട്: കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി. അ​ദ്ദേ​ഹം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​ശു​പ​ത്രി വി​ടു​മെ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. വീ​ട്ടി​ലേ​ക്ക് മാ​റി​യാ​ലും അ​ദ്ദേ​ഹം നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രും.

ഏ​പ്രി​ല്‍ എ​ട്ടി​നാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. അ​ന്നു​ത​ന്നെ അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റി​യി​രു​ന്നു. നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണ​യ്ക്കും കോ​വി​ഡ് പോ​സി​റ്റീ​വാ​യി​രു​ന്നു. പി​പി​ഇ കി​റ്റ് ധ​രി​ച്ചാ​ണ് വീ​ണ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വീ​ണ​യു​ടെ ഭ​ര്‍​ത്താ​വും ഡി​വൈ​എ​ഫ്‌ഐ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റും ബേ​പ്പൂ​രി​ലെ ഇ​ട​തു സ്ഥാ​നാ​ര്‍​ഥി​യു​മാ​യ പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സും കോ​വി​ഡ് ബാ​ധി​ത​നാ​യി​രു​ന്നു.

Related News