Loading ...

Home National

സി​ബി​എ​സ്‌ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ റ​ദ്ദാ​ക്കി; പന്ത്രണ്ടാം ക്ലാസ് ​പ​രീ​ക്ഷ മാ​റ്റി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് സി​ബി​എ​സ്‌ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്കി. എ​ന്നാ​ല്‍ 12-ാം ക്ലാ​സ് പ​രീ​ക്ഷ​ക​ള്‍ നീ​ട്ടി​വ​ച്ചു. തീ​യ​തി തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. പ​രീ​ക്ഷ​ക​ള്‍ ഓ​ള്‍​ലൈ​നാ​യാ​ണോ ന​ട​ത്തു​ന്ന​തെ​ന്ന കാ​ര്യ​വും പി​ന്നീ​ട് തീ​രു​മാ​നി​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന നി​ര്‍​ണാ​യ​ക യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

പ്ര​ത്യേ​ക മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ലൂ​ടെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ര്‍​ക്ക് ന​ല്‍​കും. മാ​ര്‍​ക്കി​ല്‍ ആ​ക്ഷേ​പം ഉ​യ​ര്‍​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എ​ഴു​ത്തു പ​രീ​ക്ഷ​യ്ക്ക് അ​വ​സ​ര​മൊ​രു​ക്കും. പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ 15 ദി​വ​സ മു​ന്‍​പെ​ങ്കി​ലും തീ​യ​തി പ്ര​ഖ്യാ​പ​നം ന​ട​ത്താ​നും ഇ​ന്ന് ചേ​ര്‍​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു.

മേ​യ് നാ​ല് മു​ത​ല്‍ പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താ​നാ​യി​രു​ന്നു നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ കോ​വി​ഡ് രാ​ജ്യ​ത്ത് രൂ​ക്ഷ​മാ​യി പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രീ​ക്ഷ​ക​ള്‍ മാ​റ്റ​ണ​മെ​ന്ന് വി​വി​ധ സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ​യാ​ണ് വി​ഷ​യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട​ത്.

കു​ട്ടി​ക​ളു​ടെ അ​ധ്യാ​യ​ന വ​ര്‍​ഷം ന​ഷ്ട​മാ​കാ​ത്ത ത​ര​ത്തി​ല്‍ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ ന​ട​ത്താ​നാ​ണ് യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ച​ത്. പ​രീ​ക്ഷ എ​ങ്ങ​നെ ന​ട​ത്ത​ണ​മെ​ന്ന​ത് ഉ​ള്‍​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ കൂ​ടി​യാ​ലോ​ച​ന​ക​ള്‍​ക്ക് ശേ​ഷ​മേ തീ​രു​മാ​നി​ക്കൂ.

Related News