Loading ...

Home Europe

ജര്‍മനിയിലെ പുതിയ കോവിഡ് നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ

മൂന്നാംഘട്ട കോവിഡ് വ്യാപനം കണക്കിലെടുത്ത് പുതിയ നിയന്ത്രണങ്ങള്‍ ജര്‍മ്മനിയിലുടനീളം നടപ്പിലാക്കുന്ന നിയമത്തിനു അംഗീകാരം നല്‍കി ചാന്‍സലര്‍ എയ്ഞ്ചലാ മെര്‍ക്കലിന്റെ മന്ത്രിസഭ. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പ്രദേശങ്ങളില്‍ ഈ നിയന്ത്രണങ്ങള്‍ സ്വയമേവ നടപ്പിലാക്കാനുതകുന്ന ഈ നിയമം പാര്‍ലമെന്റ് പാസ്സാക്കേണ്ടതുണ്ട്. ചില പ്രാദേശിക നേതാക്കള്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിര് നില്‍ക്കുന്നതാണ് ഈ നിയമം കൊണ്ടുവരാനുണ്ടായ സാഹചര്യം. ഇത് വന്നാല്‍ അത്തരം നേതാക്കളുടെ അനുമതിയില്ലാതെതന്നെ കേന്ദ്രത്തിനു നേരിട്ട് നിയന്ത്രിക്കാനാകും. ലോക് ഡൗണിനെ എതിര്‍ക്കുന്നവരാണ് പുതിയ നിയമത്തിനെതിരെ പ്രതിഷേധവുമായി ജര്‍മന്‍ പാര്‍ലമെന്റിനു മുന്‍പില്‍ ചൊവ്വാഴ്ച തടിച്ചുകൂടിയത്.

Related News