Loading ...

Home International

ഇസ്രായേല്‍ ചരക്ക് കപ്പലിന് നേരെ മിസൈല്‍ ആക്രമണം ; ഇറാനെന്ന് ആരോപണം

ടെല്‍ അവീവ്​: ഇസ്രായേല്‍ ആസ്​ഥാനമായ കമ്ബനിയുടെ ഉടമസ്​ഥതയിലുള്ള ‘ഹൈപീരിയണ്‍ റേ ‘എന്ന ചരക്കു കപ്പലിന് നേരെ ആക്രമണo .ചൊവ്വാഴ്ച യു.എ.ഇയിലെ ഫുജൈറ തുറമുഖത്തിനു സമീപമുണ്ടായത്​ മിസൈല്‍ ആക്രമണമാണെന്ന്​ ഇസ്രായേലിലെ ചാനല്‍ 12 റിപ്പോര്‍ട്ട്​ ചെയ്​തു. സ്​ഫോടനത്തിന്​ പിന്നില്‍ ഇറാനാണെന്ന ​ ആരോപണവും ശക്തമാണ് ​. കപ്പലിന്​ നിസാര കേടുപാടുകള്‍ പറ്റി. എന്നാല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇത് സ്​ഥിരീകരിച്ചിട്ടില്ല. ഇറാന്‍റെ നഥാന്‍സ്​ ആണവ നിലയത്തിനു നേരെ ഇസ്രായേല്‍ അട്ടിമറി ശ്രമം നടത്തിയതായി കഴിഞ്ഞ ദിവസം ആരോപണമുയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ്​ ഇസ്രായേല്‍ ഉടമസ്​ഥതയിലുള്ള കപ്പല്‍ ആക്രമിക്കപ്പെടുന്നത്​. കുവൈത്തില്‍നിന്ന്​ ഫുജൈറ തുറമുഖത്തേക്ക്​ നീങ്ങിയ കപ്പലെന്ന്​ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു . കാറുകളായിരുന്നു കപ്പലിലുണ്ടായിരുന്നത്​.അതെ സമയം കഴിഞ്ഞ മാസം മെഡിറ്ററേനിയന്‍ കടലില്‍ ഇറാന്‍ കപ്പലിനു നേരെ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നില്‍ ഇസ്രായേലാണെന്ന്​ ആരോപണമുയര്‍ന്നു.

Related News