Loading ...

Home Europe

പാരിസിലെ കോവിഡ് വാക്സിനേഷന്‍ സെന്ററിന് പുറത്ത് വെടിവയ്പ്പ് ; ഒരാള്‍ കൊല്ലപ്പെട്ടു

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് പാരിസിലെ ഹെന്‍റി ഡുനന്റ് ഹോസ്പിറ്റലിന് പുറത്തുവച്ചുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരു സുരക്ഷാജീവനക്കാരിയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അധോലോക സംഘങ്ങളുടെ പകപോക്കലിന്‍െറ ഭാഗമായാണ് വെടിവയ്പ്പ് നടന്നതെന്ന് കരുതുന്നു. തോക്കേന്തിയ ഒരാള്‍ ഉച്ചതിരിഞ്ഞ് ഏകദേശം 1. 30 ഓടെ ഹോസ്പിറ്റലിന് മുന്നിലെത്തുകയും തന്റെ പിസ്റ്റളുപയോഗിച്ച്‌ പുറത്തു നിന്നിരുന്ന ആളെ പോയിന്റ് ബ്ലാങ്കില്‍ വെടിവയ്ക്കുകയും ചെയ്തു. ഇതിലിടപെടാന്‍ ശ്രമിച്ച ഹോസ്പിറ്റല്‍ സുരക്ഷാജീവനക്കാരിയ്ക്കുനേരെയും വെടിയുതിര്‍ത്തു. അവര്‍ക്ക് ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. കൊലചെയ്തയാളെ ചുറ്റും കൂടിനിന്നവര്‍ പിന്തുടര്‍ന്നെങ്കിലും അയാള്‍ ഒരു മോട്ടോര്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതൊരു തീവ്രവാദ ആക്രമണമല്ലെന്നും കുറ്റവാളിസംഘങ്ങള്‍ തമ്മിലുള്ള പകപോക്കലാണെന്നും പ്രദേശത്തെ മേയര്‍ സ്ഥിരീകരിച്ചു. സംഭവം നടന്ന പരിസരത്ത് അധികം ആളുകള്‍ ഉണ്ടായിരുന്നില്ല എന്നാല്‍ വളരെ തിരക്കേറിയ റെഡ്‌ക്രോസിന്റെ കീഴിലുള്ള ആ ഹോസ്പിറ്റലില്‍ കോവിഡ് വാക്സിനേഷന്‍ സെന്ററും പ്രവര്‍ത്തിച്ചുവരികയാണ്. കൊലപാതകം, കൊലപാതകശ്രമം എന്നീ വകുപ്പുകളില്‍ അന്വേഷണം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.

Related News