Loading ...

Home International

സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ചരിത്ര പ്രാധാന വ്യവസായ കേന്ദ്രത്തില്‍ വന്‍തീപ്പിടിത്തം

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് നഗരത്തിലെ ചരിത്ര പ്രാധാന്യമുള്ള വ്യവസായ കേന്ദ്രത്തില്‍ വന്‍തീപ്പിടിത്തം. തിങ്കളാഴ്ച ഉച്ചയോടെയാണ് നേവ നദിക്കരയിലെ നേവ്‌സ്‌കയ മാനു ഫാക്ടുറ കെട്ടിടത്തില്‍ തീപര്‍ന്നത്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ നാല്‍പതോളം പേരെ അഗ്നിരക്ഷാ സേന സുരക്ഷിതമായി പുറത്തെത്തിച്ചു. തീപടര്‍ന്നതിന് പിന്നാലെ കെട്ടിടത്തിന് സമീപമുള്ള ഹോട്ടലിലെ താമസക്കാരെയും പൂര്‍ണമായും ഒഴിപ്പിച്ചു. കെട്ടിടത്തിനുള്ളില്‍ നിന്ന് ഒരു അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തിയതായും പരിക്കേറ്റ രണ്ട് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരുടെ നില ഗുരുതരമാണെന്നും റഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. അടുത്ത കാലത്തായി കെട്ടിടത്തിന്റെ ചില ഭാഗങ്ങളില്‍ തുണി നിര്‍മാണ കേന്ദ്രങ്ങളാണ് പ്രവര്‍ത്തനം തുടരുന്നത്‌. മറ്റിടങ്ങള്‍ വാടകയ്ക്ക് നല്‍കിയ ഓഫീസ് മുറികളാണ്. കെട്ടിടത്തിന്റെ വലിയൊരു ഭാഗം മേല്‍ക്കൂരയും തീപ്പിടിത്തത്തില്‍ നശിച്ചു. തിങ്കളാഴ്ച രാത്രിയും 350 ഓളം അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരും സൈനിക ഹെലികോട്പറ്റും ഉപയോഗിച്ചാണ് തീ അണയ്ക്കാന്‍ ശ്രമിച്ചത്‌. മണിക്കൂറുകള്‍ക്ക് ശേഷവും കെട്ടിടത്തില്‍ നിന്ന് തീയും പുകയും ഉയരുകയാണ്.

Related News