Loading ...

Home International

ദക്ഷിണ ചൈന കടല്‍ മേഖലയിലെ ചൈനീസ് ആധിപത്യത്തിനെതിരെ നിരവധി രാജ്യങ്ങള്‍

ചൈനയുടെ ദക്ഷിണ ചൈന കടല്‍ മേഖലയിലെ ആധിപത്യത്തെ ചോദ്യം ചെയ്തുകൊണ്ട് നിരവധി രാജ്യങ്ങളാണ് മുന്നിട്ടിറങ്ങുന്നത് .തായ്‌വാന്‍ എന്ന കൊച്ചു രാജ്യത്തെ പ്രകോപിപ്പിക്കുന്ന തരത്തില്‍ അവരെ ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്താന്‍ വേണ്ടിയുള്ള ചൈനയുടെ കുടിലതന്ത്രം അമേരിക്ക പൊളിച്ചടുക്കുകയാണ്. തായ് വാനെ തൊടരുതെന്ന മുന്നറിയിപ്പ് ചൈനയ്ക്ക് നല്‍കി വീണ്ടും അമേരിക്ക രംഗത്ത്. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് തായ്‌വാനെതിരെ ചൈനയുടെ ഭീഷണിക്ക് താക്കീതുമായി രംഗത്ത് വന്നത്.ചൈന ചെയ്യുന്നത് ഏറെ ഗുരുതരമായ കുറ്റമാണെന്നാണ് ബ്ലിങ്കന്‍ അഭിപ്രായപ്പെട്ടു. തായ്‌വാനെ വ്യാപാരരംഗത്തും വ്യോമയാനരംഗത്തും അടക്കം നിയന്ത്രിക്കാനാണ് ചൈനയുടെ ശ്രമം. à´‡à´¤à´¿à´¨àµ†à´¤à´¿à´°àµ†à´¯à´¾à´£àµ ബ്ലിങ്കന്‍ മുന്നറിയിപ്പ് നല്‍കുന്നത്. സമുദ്രമേഖലയില്‍ നിലനില്‍ക്കുന്ന ഭീഷണി നേരിടാന്‍ തായ്‌വാനെ സഹായിക്കുന്നതില്‍ ആരംഭിച്ച അമേരിക്ക-ചൈന വെല്ലുവിളി ഇതോടെ രൂക്ഷമാവുകയാണ്. ഇതില്‍ ലോകരാജ്യങ്ങള്‍ പലരും പക്ഷം ചേരുമെന്ന് ഉറപ്പായിക്കഴിഞ്ഞിരിക്കുകയാണ് .ബീജിംഗ് നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതും തങ്ങള്‍ കാണുന്നതും മേഖലയിലെ അന്തരീക്ഷത്തെ ഏറെ ബാധിക്കുന്നതാണ്.തായ്‌വാന്റെ കടല്‍ മേഖലയില്‍ ചൈന നിരന്തരം പ്രതിസന്ധി സൃഷ്ടിക്കുകയാണ്. എന്നാല്‍ സുഹൃദ് രാജ്യത്തെ എന്ത് വിലകൊടുത്തും സംരക്ഷിക്കാനുള്ള ബാദ്ധ്യതയുണ്ടെന്ന് ബ്ലിങ്കന്‍ പറഞ്ഞു.അതിനാല്‍ തന്നെ ഇനിയുള്ള ദിവസങ്ങള്‍ കൊണ്ട് തന്നെ ചൈന പരമാവധി പിന്മാറണമെന്നാണ് അമേരിക്കയുടെ ആവശ്യം .പസഫിക്കിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ ചൈന നടത്തുന്നത് നീതീകരിക്കാനാവത്ത അധിനിവേശ ശ്രമങ്ങളാണ്. തായ്‌വാന്‍ സ്വയം പ്രതിരോധിച്ച്‌ നില്‍ക്കുകയാണ്. ബീജിംഗിന്റെ എന്ത് നീക്കവും തായ്‌വാനെതിരായാല്‍ അത് തടയുമെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി.ഇതോടുകൂടി ജപ്പാനുള്‍പ്പടെ ഉള്ള രാജ്യങ്ങള്‍ ചൈനയ്ക്ക് മുന്നില്‍ തീര്‍ക്കുന്ന പ്രതിരോധം ഫലം കാണുന്നു എന്നത് ഉറപ്പായിരിക്കയുകയാണ് .

Related News