Loading ...

Home National

ചൈന പിന്മാറില്ല; അതിര്‍ത്തി മേഖലകളില്‍ സേനയെ ശക്തിപ്പെടുത്തി ഇന്ത്യ

ന്യൂഡല്‍ഹി : അതിര്‍ത്തി മേഖലകളില്‍ ഇന്ത്യ സേനാ സന്നാഹം ശക്തമാക്കുന്നു. അതിര്‍ത്തിയില്‍ 10,000 സേനാംഗങ്ങളെ കൂടി ഉള്‍പ്പെടുത്താനാണ് കരസേനയുടെ തീരുമാനം. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ ഡെപ്സങ് താഴ്‍വരയില്‍നിന്നു ചൈനീസ് സേന പിന്‍മാറാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് ഈ നീക്കം. ഇന്ത്യയുടെ വ്യോമതാവളം സ്ഥിതി ചെയ്യുന്ന ദൗലത് ബേഗ് ഓള്‍ഡി (ഡിബിഒ) ഉള്‍പ്പെടുന്ന മേഖലയായതിനാല്‍ ഡെപ്സങ്ങില്‍ നിന്ന് എളുപ്പം പിന്‍മാറാന്‍ ചൈന തയാറായേക്കില്ലെന്നാണു സൂചന. അതിര്‍ത്തിയില്‍ പലയിടത്തും കടന്നുകയറ്റത്തിനും ചൈന ശ്രമിക്കുന്നുണ്ട്. ഡെപ്സങ്ങിനു പുറമേ ഹോട്ട് സ്പ്രി‌ങ്സ്, ഗോഗ്ര എന്നിവിടങ്ങളിലും സംഘര്‍ഷം തുടരുകയാണ്. കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ നടന്ന പതിനൊന്നാം വട്ട സേനാതല ചര്‍ച്ചയിലും ഡെപ്സങ്ങില്‍ നിന്നുള്ള പിന്‍മാറ്റം സംബന്ധിച്ച്‌ ചൈനയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടായില്ല.

Related News