Loading ...

Home Kerala

രാജ്യസഭാ തിരഞ്ഞെടുപ്പ്: വോട്ടവകാശം നിലവിലെ നിയമസഭാംഗങ്ങള്‍ക്കെന്ന് ഹൈക്കോടതി

കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി. നിയമസഭയിലെ നിലവിലുള്ള അംഗങ്ങള്‍ക്കാണ് വോട്ടവകാശമെന്നും നിയമസഭാ സെക്രട്ടറിയും സി.പി.എമ്മും നല്‍കിയ ഹര്‍ജികള്‍ അംഗീകരിച്ച്‌ ഹൈക്കോടതി വ്യക്തമാക്കി. രാജ്യസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഈ നിയമസഭയുടെ കാലാവധി കഴിയുന്നതിനു മുന്‍പ് ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പുതിയ നിയമ സഭാംഗങ്ങള്‍ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതാണ് ജനഹിതം മാനിക്കുന്നതെന്നാണ് കേന്ദ്ര നിയമമന്ത്രാലയത്തിന്റെ ഉപദേശമെന്നും കമ്മീഷന്‍ പറഞ്ഞിരുന്നു. ഈ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. സംസ്ഥാനത്തുനിന്നും മൂന്ന് രാജ്യസഭാംഗങ്ങളുടെ ഒഴിവാണ് നിലവിലുള്ളത്. അതില്‍ രണ്ടെണ്ണം ഇടതുമുന്നണിയില്‍ നിന്നും ഒരെണ്ണം കോണ്‍ഗ്രസില്‍ നിന്നുമാണ്. നിലവിലെ കക്ഷിനില അനുസരിച്ച്‌ ഇടതുപക്ഷത്തിന് രണ്ട് അംഗങ്ങളെ രാജ്യസഭയില്‍ എത്തിക്കാം. യു.ഡി.എഫിന് ഒരു അംഗത്തേയും ലഭിക്കും.

Related News