Loading ...

Home Australia/NZ

സംഗീത ദൃശ്യാവിഷ്കാരം "പോകാം വിശുദ്ധനാട്ടിലേക്ക്’ 25 ന്

മെൽബണ്‍: മെൽബണ്‍ ഗോസ്പെൽ വോയ്സ് അവതരിപ്പിക്കുന്ന "പോകാം വിശുദ്ധനാട്ടിലേക്ക്’ എന്ന സംഗീത ദൃശ്യാവിഷ്കാരം ഏപ്രിൽ 25ന് (ചൊവ്വ) വൈകുന്നേരം ആറിന് നടക്കും. അൻ സാക് അവധി ദിവസം വൈകുന്നേരം ആറിന് ഡോവട്ടണ്‍ ഇസിഎ ഓഡിറ്റേറിയത്തിലാണ് പരിപാടി. 

ബൈബിളിനെ ആസ്പദമാക്കി നിർമിച്ച പരിപാടി അവതരിപ്പിക്കുന്നത് പ്രമുഖ ക്രിസ്ത്യൻ ജേർണലിസ്റ്റ് ബ്രദർ ജോർജ് കോശി മൈലപ്രയാണ്. ചടങ്ങ് മെൽബണ്‍ സിഎസ്ഐ ചർച്ച് വികാരി ഫാ. വിനോദ് വിക്ടർ ഉദ്ഘാടനം ചെയ്യും.

വിശുദ്ധനാടിന്‍റെ സന്ദർശനം ദൃശ്യവിഷ്കാരമായി മാറുന്പോൾ നാം à´† നാട്ടിൽ എത്തിയ പ്രതീതി ജനിപ്പിക്കുന്ന ആവിഷ്കാരമാണ് ഇതിന്‍റെ പാശ്ചാത്തലം. ദൈവത്തിന്‍റെ പുണ്യ ജീവിതത്തിന്‍റെ യാത്രയിൽ നല്ല ജീവിതം കണ്ടെത്തുവാൻ à´ˆ യാത്ര ഉപകരിക്കുമെന്ന് സംഘാടകർ അറിയിച്ചു എംജിവി ഒരുക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. 

വിവരങ്ങൾക്ക്: രാജൻ 0431370627, ആനന്ദ് 0426254353, ജോണി 0402417388, ജോർജി 0431036489. 

Related News