Loading ...

Home International

വാക്‌സിന്‍ ദേശീയത; യുഎന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ഗ്രേറ്റ തന്‍ബെര്‍ഗ്

കോവിഡ് വാക്‌സിന്‍ വിതരണത്തിലെ അസമത്വത്തില്‍ പ്രതിഷേധം അറിയിച്ച്‌ യുവ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബെര്‍ഗ്. നിലവിലെ വാക്‌സിനേഷന്‍ രീതികളും 'വാക്‌സിന്‍ ദേശീയതയും' തുടരുകയാണെങ്കില്‍ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്നാണ് ഗ്രേറ്റ അറിയിച്ചിരിക്കുന്നത്. നവംബറില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ ഗ്രേറ്റ പങ്കെടുത്തേക്കില്ലെന്ന ബിബിസി റിപ്പോര്‍ട്ടിനുള്ള മറുപടിയായാണ് ഗ്രേറ്റ ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചത്.


തീര്‍ച്ചയായും ഗ്ലാസ്‌ഗോ COP26 യോഗത്തില്‍ പങ്കെടുക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നു. എന്നാല്‍ എല്ലാവര്‍ക്കും ഒരേപോലെ പങ്കെടുക്കാനാവാത്ത സാഹചര്യമാണ്. ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളെയും മറ്റ് രാജ്യങ്ങളിലെ കോവിഡ് മുന്‍നിര തൊഴിലാളികളെയും അവഗണിച്ചുകൊണ്ട് പല രാജ്യങ്ങളും തങ്ങളുടെ ആരോഗ്യമുള്ള ജനതയ്ക്ക് വാക്‌സിന്‍ നല്‍കിയിരിക്കുന്നു. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ ഒരേപോലെ എല്ലാവര്‍ക്കും ഉച്ചകോടിയില്‍ എത്താന്‍ കഴിയുന്നില്ലെങ്കില്‍ അത് ജനാധിപത്യവിരുദ്ധമാണ്. വാക്‌സിന്‍ ദേശീയത മഹാമാരിക്ക് പരിഹാരമാകില്ല. ആഗോള പ്രശ്‌നങ്ങള്‍ക്ക് ആഗോള പരിഹാരം തന്നെയാണ് ആവശ്യമെന്നും ഗ്രേറ്റ പറയുന്നു.

Related News