Loading ...

Home Kerala

കേരളത്തിൽ കോവിഡ്‌ വ്യാപനം അതിവേഗം; നിര്‍ത്തിയ ചികിത്സാകേന്ദ്രങ്ങള്‍ വീണ്ടും തുറക്കുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ്‌ അതിവേഗം വ്യാപിക്കുന്നതു കണക്കിലെടുത്ത്‌ ഫസ്‌റ്റ്‌ ലൈന്‍ ട്രീറ്റ്‌മെന്റ്‌ സെന്ററുകള്‍ (സി.എഫ്‌.എല്‍.ടി.സി) പുനരാരംഭിക്കുന്നതു പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇരുനൂറ്റമ്ബതോളം സെന്ററുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌ഥാനത്ത്‌ ഇപ്പോള്‍ അമ്ബതില്‍ത്താഴെ മാത്രമേയുള്ളൂ. വാക്‌സിനേഷന്‍ വിപുലമാക്കുന്നതിന്‌ "ക്രഷിങ്‌ കര്‍വ്‌" എന്ന പേരില്‍ കുത്തിവയ്‌പ്‌ കര്‍മപദ്ധതി നടപ്പാക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തെരഞ്ഞെടുപ്പുകാലത്ത്‌ കോവിഡ്‌ പ്രട്ടോക്കോള്‍ പാലിക്കപ്പെട്ടില്ല. പലയിടത്തും വന്‍ ആള്‍ക്കൂട്ടമുണ്ടായ നിലയ്‌ക്ക്‌ ഈ മാസം അതീവ നിര്‍ണായകമാകുമെന്നാണു വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രികളില്‍ ഐ.സി.യുകളും വെന്റിലേറ്ററുകളുമടക്കം സജ്‌ജമാക്കി ഗുരുതര രോഗികളെ ചികിത്സിക്കാനുള്ള ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കും. ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത കോവിഡ്‌ രോഗികളെ വീട്ടില്‍ താമസിപ്പിച്ചുള്ള ചികിത്സ തുടരും. വീട്ടില്‍ ഇതിനാവശ്യമായ സൗകര്യങ്ങളുണ്ടെന്ന്‌ ഉറപ്പാക്കും. വിദഗ്‌ധ ചികിത്സയ്‌ക്കായുള്ള സെക്കന്‍ഡറി ലൈന്‍ ട്രീറ്റ്‌മെന്റ്‌ സെന്ററുകളുടെ എണ്ണം കൂട്ടുമെന്നും ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗത്തിനുശേഷം മന്ത്രി പറഞ്ഞു.

Related News