Loading ...

Home Kerala

ട്രെയിനില്‍ മാസ്ക് ശരിയായി ധരിച്ചില്ലെങ്കില്‍ പിഴ

തിരുവനന്തപുരം: കോവി‍ഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ട്രെയിന്‍ യാത്രയില്‍ മുഖാവരണം ധരിക്കാത്തവര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ റെയില്‍വേ. ട്രെയിനിനുള്ളില്‍ പല യാത്രക്കാരും കൃത്യമായി മാസ്ക് ധരിക്കുന്നില്ലെന്ന് കണ്ടെതിനെ തുടര്‍ന്നാണ് നടപടി. ട്രെയിനില്‍ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കില്ല. പ്ലാറ്റ്ഫോമിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാരെ സ്റ്റേഷന് ഉള്ളിലേക്ക് കടത്തില്ല. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള സ്റ്റേഷനുകളില്‍ പ്ലാറ്റ്ഫം ടിക്കറ്റ് നല്‍കിയിരുന്നില്ല. ഈ നിയന്ത്രണം തുടരും. മെമുവില്‍ തിരക്ക് ഒഴിവാക്കാന്‍ പരിമിതമായ ടിക്കറ്റുകളേ നല്‍കു. യാത്രക്കാരുടെ തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സ്പെഷല്‍ ട്രെയിനുകള്‍ ഓടിക്കും. റെയില്‍വേ ജീവനക്കാര്‍ക്ക് പ്രതിരോധ വാക്സിന്‍ നല്‍കാനുള്ള നടപടികള്‍ പുരോ​ഗമിക്കുകയാണ്. യാത്രക്കാരുമായി നേരിട്ട് ഇടപഴകുന്ന 45 വയസിന് മേല്‍ പ്രായമുള്ള ജീവനക്കാര്‍ക്കെല്ലാം വാക്സിന്‍ നല്‍കുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. 72 മണിക്കൂറിനുള്ളില്‍ ‌ വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കും.

Related News