Loading ...

Home National

കര്‍ഷകര്‍ സമരം വീണ്ടും ശക്തമാക്കുന്നു; അതിവേഗപാത ഉപരോധത്തിന് തുടക്കം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം കര്‍ഷകര്‍ വീണ്ടും ശക്തമാക്കുന്നു. ഇതിന്റെ  ഭാഗമായി ഡല്‍ഹിക്ക് ചുറ്റുമുള്ള കെ.à´Žà´‚.പി അതിവേഗപാത കര്‍ഷകര്‍ ഉപരോധിക്കുകയാണ്. 24 മണിക്കൂര്‍ നീളുന്ന ഉപരോധം ശനിയാഴ്ച രാവിലെ എട്ടോടെ ആരംഭിച്ചു. പാര്‍ലമെന്‍റ് കാല്‍നട ജാഥക്ക് മുന്നോടിയായാണ് ഉപരോധം സംഘടിപ്പിച്ചിരിക്കുന്നത്.

കുണ്ഡ്​ലി - മനേസര്‍ - പല്‍വാല്‍ അതിവേഗ പാതയിലെ ടോള്‍ പ്ലാസ ഉപരോധത്തിന് നൂറുകണക്കിന് കര്‍ഷകരാണ് എത്തിയിരിക്കുന്നത്. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ കടത്തി വിടുന്നുണ്ട്.

ഏപ്രില്‍ 13ന്​ ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ ബൈശാഖി ആഘോഷം സംഘടിപ്പിക്കും. ഏപ്രില്‍ 14ന്​ ഭരണഘടന ശില്‍പ്പി അംബേദ്​കറിന്‍റെ ജന്മദിനത്തില്‍ സംവിധാന്‍ ബച്ചാവോ ദിവസ്​ (ഭരണഘടന സംരക്ഷണ ദിനം) ആചരിക്കാനും പദ്ധതിയുണ്ട്.

കേന്ദ്രത്തിന്‍റെ മൂന്ന്​ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 2020 നംവബര്‍ മുതല്‍ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക സംഘടനകള്‍ പ്രതിഷേധിക്കുകയാണ്​. കര്‍ഷകര്‍ സമരം നിര്‍ത്തി പോയി എന്ന് സര്‍ക്കാര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍, കര്‍ഷകര്‍ വയലുകളില്‍ കൃഷി ചെയ്യാന്‍ പോയതാണെന്നും അധികൃതര്‍ ബംഗാള്‍ തെരഞ്ഞെടുപ്പ് തിരക്കില്‍നിന്ന് ഒഴിവാകുമ്ബോള്‍ മടങ്ങിയെത്തുമെന്നുമാണ് ഇതിനോട് ഭരതീയ കിസാന്‍ യൂനിയന്‍ പ്രതികരിച്ചത്.



Related News