Loading ...

Home International

സാമ്പത്തിക മാന്ദ്യം; ഉത്തര കൊറിയ ഏറ്റവും മോശം സാഹചര്യത്തിലൂടെ കടന്നുപോവുകയാണെന്ന് കിം ജോങ് ഉന്‍

കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഉത്തരകൊറിയ എല്ലാ രീതിയിലും മാന്ദ്യം അനുഭവിക്കുകയാണെന്ന് കിം ജോങ് ഉന്‍. 1990 കാലില്‍ അനുഭവിച്ചതുപോലുള്ള ദാരിദ്ര്യമുണ്ടാകുമോയെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം അറിയിച്ചു. മൂന്നിലൊന്ന് ഭാഗം ജനങ്ങളും ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ സാധനങ്ങളെയാണ് ആശ്രയിക്കുന്നത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അതിര്‍ത്തികളടച്ചതോടെ ഇറക്കുമതി ചെയ്യുന്ന അളവില്‍ കുറവുണ്ടായി. കഴിഞ്ഞ വേനലില്‍ വിളവെടുപ്പിന് മുന്‍പുണ്ടായ ചുഴലിക്കാറ്റില്‍ കൃഷിയിടങ്ങളിലുണ്ടായ വ്യാപകമായ നാശനഷ്ടവും ഭക്ഷണസാധനങ്ങളുടെ ദൗര്‍ലഭ്യത്തിന് കാരണമായി. അനുയോജ്യമായ ഭൂപ്രകൃതിയായിരുന്നിട്ടുകൂടി കൃഷിക്ക് വലിയ പ്രോത്സാഹനമൊന്നും കിം ജോങ് ഗവണ്മെന്റ് നല്‍കിയിരുന്നില്ല. വിദഗ്ധരുടെ അഭിപ്രായത്തില്‍ ഗവണ്മെന്റിന്റെ ശ്രദ്ധ മുഴുവന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നതിലായിരുന്നു. തന്റെ ഒന്‍പത് വര്‍ഷത്തെ ഭരണകാലയളവില്‍ ഏറ്റവും ഞെരുങ്ങിയ അവസ്ഥയിലൂടെ കടന്നുപോകുന്ന കിം ജോങ്, ജനുവരിയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍,, സ്വയം പര്യാപ്തമായ സമ്ബദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ഇറക്കുമതിയെ അധികം ആശ്രയിക്കാതെ കൂടുതല്‍ ഉപഭോക്തൃവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.

Related News