Loading ...

Home International

ഇംഗ്ലണ്ട്, സ്പെയിന്‍, ഇറ്റലി, ബെല്‍ജിയം തുടങ്ങി യുറോപ്പിലുടനീളം ശരാശരി ആയുര്‍ദൈര്‍ഘ്യത്തില്‍ കുറവെന്ന് റിപ്പോര്‍ട്ട്

കോവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ യുറോപ്പിലുടനീളം ശരാശരി ആയുര്‍ദൈര്‍ഘ്യത്തില്‍ ഇടിവുണ്ടായെന്ന് ചൂണ്ടിക്കാണിച്ച്‌ റിപ്പോര്‍ട്ട്. ഉയര്‍ന്ന തോതിലുണ്ടായ കോവിഡ് മരണനിരക്കാണ് ഇതിനു കാരണമായി കണക്കാക്കുന്നത്. ഇത് ആധാരമാക്കിയാണ് 2020 ല്‍ പിറന്ന നവജാതശിശുക്കളുടെ ആയുസ്സ് കണക്കാക്കുന്നത്. ഇതനുസരിച്ച്‌ സ്പെയിനിലാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്, അതായത് 1.6 വര്‍ഷത്തിന്റെ കുറവ്. ബള്‍ഗേറിയയില്‍ ഈ കുറവ് 1.5 വര്‍ഷവും ലിത്വാനിയ, പോളണ്ട്, റൊമാനിയ എന്നിവിടങ്ങളില്‍ 1.4 വര്‍ഷവും ഇംഗ്ലണ്ടില്‍ 1.1 വര്‍ഷവും നെതര്‍ലന്‍ഡ്‌സ്‌, ഫ്രാന്‍സ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ 0.7 വര്‍ഷവുമാണ്. എന്നാല്‍ ഫിന്‍ലന്‍ഡിലും ഡെന്മാര്‍ക്കിലും മാത്രമാണ് കഴിഞ്ഞവര്‍ഷത്തില്‍ നിന്നും 0.1 വര്‍ഷത്തെ ഉയര്‍ച്ച കാണിച്ചത്. 1990 മുതല്‍ മെച്ചപ്പെട്ട ഭവന നിര്‍മ്മാണം, ശുചിത്വം, പോഷകാഹാരം എന്നിവയില്‍ ശ്രദ്ധയൂന്നിയത് മരണനിരക്ക് കുറയ്ക്കുന്നതിനും ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമായിട്ടുണ്ട്. 1960 മുതല്‍ക്ക് യൂറോപ്പില്‍ ഓരോ ദശകത്തിലും രണ്ടു വര്‍ഷം വച്ച്‌ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചിരുന്നു. ഇത്രയും കാലത്തിനിടയ്ക്ക് ഇതാദ്യമായാണ് കുറയുന്ന കണക്കുകള്‍ കാണിക്കുന്നത്.

Related News