Loading ...

Home International

ആണവ സുനാമി ഉണ്ടാക്കുന്ന 'പൊസൈഡോണ്‍' വികസിപ്പിച്ച്‌ റഷ്യ

സൂപ്പര്‍ വെപ്പണ്‍ എന്ന വിശേഷണത്തിന് അര്‍ഹമാണ് റഷ്യ വികസിപ്പിച്ച്‌, ഇപ്പോള്‍ പരീക്ഷിച്ചു കൊണ്ടിരിക്കുന്ന 'പൊസൈഡോണ്‍ 2 എം 39 ടോര്‍പിഡോ.' സര്‍വ വിനാശകാരിയായ ഒരു ജലാന്തര ടോര്‍പിഡോ. 2018 ല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ച 6 പ്രധാന ആയുധങ്ങളില്‍ പ്രമുഖമാണ് പൊസൈഡോണ്‍. ഒരു ചെറിയ അന്തര്‍വാഹിനിയെ അനുസ്‍മരിപ്പിക്കുന്ന പൊസൈഡോണ്‍ ആണവശേഷിയുള്ളതാണ്. 20 മീറ്റര്‍ നീളമുള്ള ഇതിന് എതിരാളികളുടെ തീരസംരക്ഷണ സംവിധാനങ്ങളെ മറികടന്ന് നഗരങ്ങളെ ആക്രമിക്കാനുള്ള ശേഷിയുണ്ട്. 2 മെഗാടണ്‍ സ്‌ഫോടക ശേഷിയുള്ളതാണ് പൊസൈഡോണ്‍. കടലിന്റെ അടിത്തട്ടില്‍ നിന്നും വിദൂര മേഖലകളില്‍ നിന്നും ആക്രമിക്കാവുന്ന വകഭേദങ്ങള്‍ പൊസൈഡോണിലുണ്ട്. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാവുന്ന ഇത് ലോകത്തെ ഏറ്റവും സങ്കീര്‍ണമായതും, എന്നാല്‍ ഏറ്റവും കുറച്ചു മാത്രം പഠന വിധേയമായിട്ടുള്ളതുമായ ആയുധമായിട്ടാണ് വിദഗ്‌ദ്ധര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. അതിശക്തമായ ആയുധ വികിരണങ്ങള്‍ ഒരു വലിയ പ്രദേശത്താകെ ഉണ്ടാക്കാനുള്ള ശേഷി പൊസൈഡോണിനുണ്ട്. കൊബാള്‍ട്ട് 60 അടങ്ങിയ ഒരു ആണവ ബോംബാണ് ഇതിന് സഹായിക്കുന്നതെന്നാണ് അഭ്യൂഹം. വളരെ പതുക്കെയെത്തി തൊട്ടടുത്ത് വെച്ച്‌ അതിവേഗം കൈവരിക്കുന്ന രീതിയിലാണ് ഇതിന്റെ സഞ്ചാരം. ഇത് മൂലം തീര രക്ഷാ റഡാര്‍ സംവിധാനങ്ങള്‍ ഇതിനെ കണ്ടെത്തുമ്ബോഴേക്കും സര്‍വനാശം നടന്നു കഴിഞ്ഞിരിക്കും. എല്ലാ രീതിയിലും പരാജയപ്പെടുമെന്ന ഘട്ടത്തില്‍ മാത്രം പ്രതിയോഗിക്കെതിരെ പ്രയോഗിക്കാന്‍ ഉന്നം വെച്ചാണ് ഈ ആയുധം റഷ്യ വികസിപ്പിക്കുന്നതെന്നാണ് നിരീക്ഷണവും.

Related News