Loading ...

Home National

മധ്യപ്രദേശില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു; ഉത്തര്‍പ്രദേശില്‍ രാത്രികാല കര്‍ഫ്യു

ഭോപ്പാല്‍ : മധ്യപ്രദേശില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ വൈകീട്ട് ആറു മുതല്‍ തിങ്കളാഴ്ച രാവിലെ ആറുവരെയാണ് ലോക്ഡൗണ്‍. സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. നഗരങ്ങളിലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണം കൂടുതല്‍ ശക്തമാക്കുക. നഗരങ്ങളില്‍ രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്. 14,043 പേര്‍ക്കാണ് ഇന്നലെ മധ്യപ്രദേശില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശില്‍ ലഖ്‌നൗ, വാരാണസി, കാണ്‍പൂര്‍, പ്രയാഗ് രാജ് തുടങ്ങിയ സ്ഥലങ്ങളിലാണ് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. യുപിയില്‍ 6002 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പഞ്ചാബിലും രാത്രികാല നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 12 ജില്ലകളിലാണ് രാത്രി കര്‍ഫ്യൂ അടക്കം നിയന്ത്രണം ശക്തമാക്കിയത്.

Related News