Loading ...

Home USA

ചൈനയുടെ അധിനിവേശ നീക്കങ്ങള്‍ക്കെതിരെ തായ്​വാനും ഫിലിപ്പീന്‍സീനും സൈനിക പിന്തുണയുമായി അമേരിക്ക

വാഷിംഗ്ടണ്‍: തായ്വാന് സൈനികമായ പിന്തുണ വര്‍ദ്ധിപ്പിക്കുമെന്ന് സൂചിപ്പിച്ച്‌ അമേരിക്ക. ചൈനയുടെ നിരന്തരമായ ഭീഷണിക്കെതിരെ തായ്വാന് തണലായി അമേരിക്കന്‍ സൈനിക സഹായം എന്നും നല്‍കുമെന്നാണ് ജോ ബൈഡന്‍ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റെ വക്താവ് നെഡ് പ്രൈസാണ് തായ്വാന് വേണ്ടി അമേരിക്കയുടെ പ്രതിരോധനയത്തില്‍ മാറ്റമില്ലെന്ന് അറിയിച്ചിരിക്കുന്നത്.

ചൈനയ്‌ക്കെതിരെ സ്വയം പിടിച്ചുനില്‍ക്കാന്‍ യാതൊരു ഭയവുമില്ലെന്ന് തായ്‌വാന്‍ വിദേശകാര്യമന്ത്രി ജോസഫ് വൂ പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്ക പിന്തുണ ഒരിക്കല്‍കൂടി ഉറപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ചൈനയുടെ യുദ്ധവിമാനങ്ങള്‍ തായ് വാന്‍ അതിര്‍ത്തിയി ലംഘിച്ച്‌ പറന്നിരുന്നു. ഒപ്പം വിമാനങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള സേനാ വ്യൂഹത്തെ ചൈന തായ്വാന് സമീപം ചൈനക്കടലില്‍ വിന്യസിച്ചിരിക്കുകയാണ്.

തായ്‌വാന് പുറമേ പസഫിക്കിലെ ഫിലിപ്പീന്‍സിന് നേരെയുള്ള ചൈനയുടെ കടന്നു കയറ്റത്തേയും തടയാന്‍ ബാധ്യതയുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. പസഫിക് മേഖലയെ ഇന്തോ-പസഫിക് മേഖലയെന്ന നിലയില്‍ വിശാലമാക്കിക്കൊണ്ടാണ് ക്വാഡ് സഖ്യരൂപീകരണം നടന്നിരിക്കുന്നത്. ഈ സഖ്യത്തിന്റെ മേഖലയിലെ എല്ലാ സുഹൃദ് രാജ്യങ്ങളേയും സംരക്ഷിക്കുമെന്നും നെഡ്‌പ്രൈസ് വ്യക്തമാക്കി.

Related News