Loading ...

Home cinema

വി ആര്‍ട്ട് വാട്ടര്‍ അന്താരാഷ്ട്ര ഹ്രസ്വചിത്രമേളയില്‍ 'ലോക്കറി'ന് ഒന്നാം സ്ഥാനം

സ്‌പെയിനില്‍ വച്ച്‌ വി ആര്‍ വാട്ടര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച അഞ്ചാമത് വി ആര്‍ട്ട് വാട്ടര്‍ അന്താരാഷ്ട്ര ഹ്രസ്വചിത്രമേളയില്‍ ഒന്നാം സ്ഥാനം മലയാളിയായ ആര്‍ സെല്‍വരാജ് സംവിധാനം ചെയ്ത ലോക്കറിന്. പ്രസ്തുത വിഭാഗത്തില്‍ ഇന്ത്യയിലേക്ക് ഇത്തരമൊരു അവാര്‍ഡ് എത്തുന്നത് ഇതാദ്യമായാണ്. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയാണ് സെല്‍വരാജ്. ചിത്ര സംയോജനം, ശബ്ദമിശ്രണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് സര്‍വകലാശാലയിലെതന്നെ ചലച്ചിത്രപഠനം ഗവേഷക വിദ്യാര്‍ഥിയായ മര്‍ഷൂഖ് ബാനു ആണ്. ലോക ജലദിനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.കാലാവസ്ഥ വ്യതിയാനമായിരുന്നു ഹ്രസ്വചലച്ചിത്രമേളയുടെ വിഷയം. ജലസംരക്ഷണത്തിന്റെ ആവശ്യകത പറയുന്ന ലോക്കര്‍ 131 രാജ്യങ്ങളില്‍ നിന്നുള്ള 3362 ചിത്രങ്ങള്‍ക്കൊപ്പം മത്സരിച്ചാണ് ഒന്നാമതെത്തിയത്. മൈക്രോ ഫിക്ഷന്‍, മൈക്രോ അനിമേഷന്‍, മൈക്രോ ഡോക്യുമെന്ററി എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. 3000 യൂറോയും സര്‍ട്ടിഫിക്കറ്റും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

Related News