Loading ...

Home National

ചൂട് കനത്തതോടെ സമരകേന്ദ്രങ്ങളില്‍ മുളവീടുകള്‍ നിര്‍മിച്ച്‌ കര്‍ഷകര്‍

ന്യൂഡൽഹി:ഉത്തരേന്ത്യയിൽ ചൂട്‌ കനത്തതോടെ ഡൽഹി അതിർത്തിയിലെ കർഷക സമരകേന്ദ്രങ്ങളിൽ മുളവീടുകൾ നിർമിക്കുന്ന തിരക്കില്‍ കർഷകർ. സിന്‍ഘു, ടിക്രി അതിർത്തികളിൽ നൂറുകണക്കിന്‌ മുളവീട്‌ പൊങ്ങി. ട്രാക്ടർ–- ട്രോളികളിൽ കഴിഞ്ഞിരുന്നവര്‍ മുളവീടുകളിലേക്ക്‌ മാറി. വിളവെടുപ്പ് സമയമായതിനാൽ ട്രാക്ടർ–- ട്രോളികളേറെയും  ഗ്രാമങ്ങളിലേക്ക്‌ മടങ്ങി. മുളയും മുളകെട്ട് തൊഴിലാളികളും ഹരിയാനയിലെ സൊനിപ്പത്തിൽനിന്ന്‌ എത്തി. മുള ചേർത്തുകെട്ടി ചുമരുകൾക്ക്‌ മുകളില്‍ പച്ചനിറത്തിലുള്ള തണൽവല പാകുന്നു. പകൽ താപനില കുറയ്‌ക്കാൻ വീടുകൾക്കുള്ളിൽ എയർ കൂളറുകളും സ്ഥാപിച്ചിട്ടുണ്ട്‌. 10 à´…à´Ÿà´¿ വീതിയിലും 12 à´…à´Ÿà´¿ നീളത്തിലുമാണ്‌ ഓരോ വീടും. തറയിൽ മുളകൾ പാകി മെത്തകൾ വിരിക്കും. ഒരു വീട്ടില്‍ 10 പേർക്ക് ഉറങ്ങാം. ഇഷ്ടിക വീടുകളും നിർമിച്ചിട്ടുണ്ട്‌. മെയ്‌ മുതൽ സമരകേന്ദ്രങ്ങൾ കൂടുതല്‍ സജീവമാകുമെന്ന്‌ പഞ്ചാബിലെ ഫത്തേഗഢ്‌ സാഹിബിൽ റെയിലി ഗ്രാമത്തിൽനിന്നുള്ള ഗുർജീത് സിങ്‌ പറഞ്ഞു. അദ്ദേഹം ‌നവംബർ മുതൽ സമരകേന്ദ്രത്തിലുണ്ട്‌.



Related News