Loading ...

Home Kerala

രാജ്യസഭ തെരഞ്ഞെടുപ്പ്: 21ന് മുന്‍പ് വിജ്ഞാപനമെന്ന് കമ്മീഷന്‍; മാറ്റിവച്ചതിന് കാരണം അറിയിക്കാന്‍ ഹൈക്കോടതി

കൊച്ചി: രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവച്ചതിന്റെ കാരണം അറിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം. രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവച്ച നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതി നിര്‍ദേശം. രാജ്യസഭയിലെ അംഗങ്ങള്‍ വിരമിക്കുന്നതിന് മുന്‍പ് മുന്‍കൂട്ടി വിജ്ഞാപനമിറക്കുമെന്ന് കമ്മീഷന്‍ കോടതിയില്‍ അറിയിച്ചു. ഇത് ഹൈക്കോടതി രേഖപ്പെടുത്തി. ഹര്‍ജികള്‍ മറ്റന്നാള്‍ പരിഗണിക്കും. ഈമാസം 21നാണ് കേരളത്തില്‍ നിന്നുള്ള മൂന്ന് സീറ്റുകളില്‍ നിന്ന് പ്രതിനിധികള്‍ വിരമിക്കുന്നത്. തെരഞ്ഞെടുപ്പ് മാറ്റിവച്ചതിന് എതിരെ സിപിഎമ്മും നിയമസഭ സെക്രട്ടറിയും ഹര്‍ജികള്‍ നല്‍കിയിരുന്നു. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചത് ചട്ടലംഘനമാണ് എന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. തെതരഞ്ഞെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും നിയമപരമായ സമയക്രമം പാലിച്ചുതന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പ്രഖ്യാപിച്ചത്. വിജ്ഞാപനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.

Related News