Loading ...

Home International

ഇന്തോനേഷ്യയിലെ മണ്ണിടിച്ചിലും മിന്നല്‍ പ്രളയവും; മരണം 160 കവിഞ്ഞു

ജക്കാര്‍ത്ത: ഇന്തോനേഷ്യയെ ഭീതിയുടെ മുനയിലാക്കി തുടരുന്ന പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 160 കവിഞ്ഞു. ഇന്തോനേഷ്യയിലെയും കിഴക്കന്‍ ​തിമോറിലെയും നിരവധി ഗ്രാമങ്ങള്‍ ഒലിച്ചുപോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആയിരങ്ങള്‍ക്ക്​ വീടു നഷ്​ടപ്പെട്ടിട്ടുമുണ്ട്​.
സിറോജ കൊടുങ്കാറ്റിനു പിന്നാലെയെത്തിയ പെരുമഴയാണ്​ രാജ്യത്തെ കണ്ണീരില്‍ മുക്കിയത്​. തുടര്‍ച്ചയായി പെയ്​ത മഴയില്‍ നിരവധിയിടങ്ങളില്‍ മണ്ണിടിയുകയും പ്രളയജലം നിയന്ത്രണാതീതമായി ഉയരുകയും ചെയ്​തതോടെ മരണസംഖ്യ കുത്തനെ കൂടുകയാണ്​. വീടുകള്‍ തകര്‍ന്ന്​ മണ്‍കൂനകളായതും മരങ്ങള്‍ നിലംപറ്റിയതും രക്ഷാ പ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്​. 70 പേരെ കാണാതായി.

Related News