Loading ...

Home celebrity

ക്രിസോസ്റ്റത്തിന് പിറന്നാള്‍ ആശംസകളുമായി നാടൊന്നാകെ

തിരുവനന്തപുരം > നാടിന്റെ ഉത്സവമായി നൂറ്റാണ്ടിന്റെ ഇടയന്റെ ജന്മശതാബ്ദി ആഘോഷം. മാര്‍ത്തോമ്മാ സഭ വലിയ മെത്രാപോലീത്താ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ നൂറാം ജന്മദിനത്തിന് ആശംസകളുമായി നാട് ഒന്നാകെയെത്തി. തിരുമേനിയുടെ ജീവിതമുഹൂര്‍ത്തങ്ങള്‍ വിവരിക്കുന്ന ഡോക്യുമെന്ററി പ്രകാശനം, സ്മരണിക, വീടുകളുടെ താക്കോല്‍ദാനം, വിവാഹസഹായവിതരണം, സ്റ്റാമ്പ് പുറത്തിറക്കല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളുണ്ടായി. വിവിധ തുറകളിലെ ശ്രേഷ്ഠവ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്തു.ചിരിയിലൂടെ ചിന്തയുടെ നറുമുത്തുകളും നന്മയുടെ മൂല്യങ്ങളും പ്രചരിപ്പിക്കുന്ന, മതത്തിനതീതമായി മാനവികതയുടെ സന്ദേശം പ്രചരിപ്പിക്കുന്ന നല്ല ഇടയന് പിറന്നാള്‍ ആശംസയുമായി ഭരണാധികാരികളും ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹ്യനേതാക്കളുമെത്തി. വിശ്വാസികളും നാട്ടുകാരും അണിനിരന്ന ഘോഷയാത്രയ്ക്കു ശേഷമായിരുന്നു ജന്മശതാബ്ദിസമ്മേളനം.മുക്കോലയ്ക്കല്‍ സെന്റ്തോമസ് സ്കൂളില്‍ സമ്മേളനം ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപോലീത്താ ഉദ്ഘാടനംചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസാസന്ദേശം വികാരി ജനറല്‍ ജയന്‍ തോമസ് വായിച്ചു. നൂറിലും കര്‍മനിരതനായ à´ˆ ശ്രേഷ്ഠപുരോഹിതന്‍ സമൂഹത്തിന്റെ അനുഗ്രഹമാണെന്ന് മുഖ്യമന്ത്രി  പറഞ്ഞു. മനുഷ്യസ്നേഹത്തില്‍ അധിഷ്ഠിതമായ കര്‍മോന്മുഖതയാണ് വലിയ മെത്രാപോലീത്തായെ വ്യത്യസ്തനാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ സ്റ്റാമ്പ് 'മുഖമുദ്ര' പുറത്തിറക്കി. ശതാബ്ദി വീടുകളുടെ  താക്കോല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി കൈമാറി. വിവാഹസഹായം മന്ത്രി മാത്യു à´Ÿà´¿ തോമസ് വിതരണം ചെയ്തു. സ്മരണിക  à´’ രാജഗോപാല്‍ എംഎല്‍എക്ക് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. 36 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി സിനിമാസംവിധായകന്‍ ബ്ളെസി പരിചയപ്പെടുത്തി.ഡോ. വി പി ഗംഗാധരന്‍, à´‡ ജെ ജോര്‍ജ് കശീശ, മുരുകേശന്‍നായര്‍, സംവിധായകന്‍ ബ്ളെസി എന്നിവരെ ആദരിച്ചു. എബ്രഹാം തോമസ് പരിചയപ്പെടുത്തി. തിരുവനന്തപുരം- കൊല്ലം ഭദ്രാസനകളുടെ ആഭിമുഖ്യത്തിലായിരുന്നു ആഘോഷം. ആധ്യാത്മിക നേതാവിന് മതേതരനായി ജീവിക്കാന്‍ കഴിയുമെന്ന് തെളിയിച്ച വലിയതിരുമേനിയെ മാതൃകയാക്കാനാകണമെന്ന് മന്ത്രി മാത്യു à´Ÿà´¿ തോമസ് പറഞ്ഞു. കേരളീയ സമൂഹത്തിന്റെ കെടാവിളക്കാണ് à´ˆ പുരോഹിതനെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മതേതതരത്വം ജീവിതത്തില്‍ പകര്‍ത്തിയ മതമേലധ്യക്ഷനാണെന്ന് പി ജെ കുര്യന്‍ പറഞ്ഞു. വലിയ തിരുമേനി മറുപടി പറഞ്ഞു. ഭദ്രാസനാധ്യക്ഷന്‍ ജോസഫ് മാര്‍ ബര്‍ന്നബാസ് എപ്പിസ്കോപ്പ സ്വാഗതം പറഞ്ഞു.സ്നേഹത്തിന് അതിരിടരുത്: മാര്‍ ക്രിസോസ്റ്റം 
 
തിരുവനന്തപുരം > മറ്റുള്ളവരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനാകുമ്പോഴാണ് ജീവിതം മഹത്തരവും ദൈവീകവുമാകുന്നതെന്നും സ്നേഹത്തിന് അതിരിടരുതെന്നും മാര്‍ത്തോമ്മാ സഭ വലിയ മെത്രാപോലീത്താ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി പറഞ്ഞു. മറ്റുള്ളവരുടെ ആവശ്യം സ്വന്തം ആവശ്യമായി കാണാനാകണം. നീ സ്വര്‍ഗത്തില്‍ പോകാനിടവരട്ടെ എന്ന പ്രാര്‍ഥനയല്ല, അതിനായി വേണ്ടത് ചെയ്യുകയാകണം ജീവിതലക്ഷ്യം. മറ്റുള്ളവരുടെ സാധ്യതകള്‍ കണ്ടെത്തി അതിനായി രൂപാന്തരപ്പെടാനാകണം- തിരുമേനി പറഞ്ഞു.

Related News