Loading ...

Home health

കോവിഡ് മുക്തര്‍ക്ക് മസ്തിഷ്‌ക രോഗങ്ങളും മാനസിക വൈകല്യങ്ങളും ഉണ്ടാകാന്‍ സാധ്യതയേറെ; പഠന റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക് : കോവിഡ് രോഗമുക്തരായവര്‍ക്ക് തലച്ചോറിനും മാനസികാരോഗ്യത്തിനും തകരാര്‍ സംഭവിക്കാന്‍ സാധ്യതയേറെയെന്ന് പഠനം. കോവിഡ് മുക്തരായവരില്‍ ഉത്കണ്ഠ, വിഷാദം തുടങ്ങിയ രോഗങ്ങള്‍ ഏറുന്നുവെന്നാണ് അമേരിക്കയില്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്. 2,30,000 കോവിഡ് രോഗമുക്തരായവരെയാണ് പഠനവിധേയരാക്കിയത്. രോഗമുക്തരായവര്‍ക്ക് ആറുമാസത്തിനുള്ളില്‍ ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നുവെന്നാണ് പഠനം തെളിയിക്കുന്നത്. ബ്രി്ട്ടനിലെ ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിലെ സൈക്യാട്രിസ്റ്റ് മാക്‌സ് ടാക്വെറ്റിന്റെ നേതൃത്വത്തിലായിരുന്നു പഠനം. പോസ്റ്റ് കോവിഡ് കേസുകളായ പക്ഷാഘാതം, ഡിമെന്‍ഷ്യ തുടങ്ങിയവ താരതമ്യേന അപൂര്‍വമാണ്. അതേസമയം കോവിഡ്-19 ന് ശേഷം മസ്തിഷ്‌ക രോഗങ്ങളും മാനസിക വൈകല്യങ്ങളും ഇന്‍ഫ്ലുവന്‍സ അല്ലെങ്കില്‍ മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളേക്കാള്‍ സാധാരണമാണെന്ന് പഠന ഫലങ്ങള്‍ സൂചിപ്പിക്കുന്നുവെന്ന് മാക്‌സ് ടാക്വെറ്റ് പറയുന്നു.

Related News