Loading ...

Home sports

റയലിന്റെ തട്ടകത്തില്‍ ലിവര്‍പൂളിന് തോല്‍വി

ചാമ്ബ്യന്‍സ് ലീഗ് ആദ്യ പാദ ക്വാര്‍ട്ടറില്‍ മുന്‍ പ്രീമിയര്‍ ലീഗ് ചാമ്ബ്യന്മാരായ ലിവര്‍പൂളിന് തോല്‍വി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് ലിവര്‍പൂളിനെ പരാജയപ്പെടുത്തിയത്. വരാനെയും സെര്‍ജിയോ റാമോസും ഇല്ലാഞ്ഞിട്ടും ക്ലോപ്പിന്റെ ടീം പരാജയം ഏറ്റുവാങ്ങി. ആദ്യ പകുതിയില്‍ തന്നെ റയല്‍ രണ്ട് തവണ ലിവര്‍പൂളിന്റെ വല കുലുക്കി. 27-ാം മിനുട്ടില്‍ വിനീഷ്യസ് ജൂനിയറിലൂടെ റയല്‍ ആദ്യ ഗോള്‍ നേടി. ടോണി ക്രൂസിന്റെ മനോഹരമായ ലോബ് പാസില്‍ നിന്നായിരുന്നു റയലിന്റെ ആദ്യ ഗോള്‍ വിനീഷ്യസ് നേടിയത്. 36-ാം മിനുട്ടില്‍ ഡിഫന്‍സ് ചെയ്യാമായിരുന്നു പന്ത് അര്‍നോള്‍ഡിന്റെ പിഴവ് മുതലെടുത്ത് മാര്‍ക്കോ അസന്‍സിയോ റയലിന്റെ രണ്ടാം ഗോള്‍ നേടി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ മുഹമ്മദ് സല(51)യുടെ ഗോള്‍ മത്സരത്തിന്റെ ഗതി മാറ്റാന്‍ ലിവര്‍പൂളിനായെങ്കിലും പിന്നീട് ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാന്‍ ക്ലോപ്പിന്റെ ടീമിനായില്ല. 65 -ാം മിനുട്ടില്‍ വിനീഷ്യസ് ജൂനിയര്‍ വീണ്ടും വല കുലുക്കിയതോടെ റയല്‍ ജയം ഉറപ്പിച്ചു.

Related News