Loading ...

Home International

നൈ​ജീ​രി​യ​യി​ല്‍ അ​ക്ര​മി​ക​ള്‍ ജ​യി​ല്‍ ആ​ക്ര​മി​ച്ച്‌ 1,800 ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ചു

അ​ബു​ജ: തെ​ക്കു​കി​ഴ​ക്ക​ന്‍ നൈ​ജീ​രി​യ​യി​ല്‍ അ​ക്ര​മി​ക​ള്‍ ജ​യി​ല്‍ ആ​ക്ര​മി​ച്ച്‌ 1,800 ത​ട​വു​കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ഒ​വെ​രി പ​ട്ട​ണ​ത്തി​ലെ ജ​യി​ലി​നു​നേ​രെ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു ആ​ക്ര​മ​ണം. മെ​ഷീ​ന്‍ ഗ​ണ്ണും ഗ്ര​നേ​ഡും മ​റ്റ് സ്ഫോ​ട​ക​വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ച അ​ക്ര​മി​ക​ള്‍ പ്ര​ദേ​ശ​ത്തെ മ​റ്റു സൈ​നി​ക-​പോ​ലീ​സ് കെ​ട്ടി​ട​ങ്ങ​ളും ആ​ക്ര​മി​ച്ചു. പോ​ലീ​സ്, സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തി​നാ​ല്‍ ചെ​റു​ത്തു​നി​ല്‍​പോ പ്ര​ത്യാ​ക്ര​മ​ണ​മോ ഉ​ണ്ടാ​യി​ല്ല. ആ​ക്ര​മ​ണം ര​ണ്ടു​മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ടു. രാ​ജ്യം ഭ​യ​ക്കു​ന്ന ക്രി​മി​ന​ലു​ക​ള്‍ വ​രെ ജ​യി​ല്‍ ചാ​ടി. ര​ക്ഷ​പ്പെ​ട്ട കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണെ​ന്ന് ജ​യി​ല്‍​വി​ഭാ​ഗം വ​ക്താ​വ് ഫ്രാ​ന്‍​സി​സ് എ​നോ​ബോ​ര്‍ പ​റ​ഞ്ഞു.ഈ​സ്റ്റേ​ണ്‍ സെ​ക്യൂ​രി​റ്റി നെ​റ്റ്‌​വ​ര്‍​ക്ക് എ​ന്ന എ​ന്ന സാ​യു​ധ സം​ഘ​ട​ന​യാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന.

Related News