Loading ...

Home Gulf

സന്ദര്‍ശന വിസക്കാര്‍ക്ക്​ പ്രവേശന വിലക്കേര്‍പ്പെടുത്തി ഒമാന്‍

കൊറോണ വ്യാപനം വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ കടുത്ത തീരുമാനങ്ങളുമായി ഗള്‍ഫ് രാഷ്ട്രങ്ങള്‍ രംഗത്ത്. അതില്‍ ഏറ്റവും പ്രധാനം എന്നത് ഒമാന്‍ കൈകൊണ്ട തീരുമാനം തന്നെയാണ്. സന്ദര്‍ശന വിസക്കാര്‍ക്ക്​ പ്രവേശന വിലക്ക്​ ഏര്‍പ്പെടുത്താന്‍ ഒമാന്‍ തീരുമാനിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുകയുണ്ടായി. തിങ്കളാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ്​ ഇത്​ സംബന്ധിച്ച തീരുമാനമെടുത്തത് എന്നാണ് ലഭ്യമാകുന്ന വിവരം​. ഏപ്രില്‍ എട്ട്​ വ്യാഴാഴ്​ച ഉച്ചക്ക്​ 12 മണി മുതലായിരിക്കും വിലക്ക്​ പ്രാബല്ല്യത്തില്‍ വരുന്നത്. ഒമാനി പൗരന്മാര്‍ക്കും റെസിഡന്‍റ്​ വിസയിലുള്ളവര്‍ക്കും മാത്രമായിരിക്കും വ്യാഴാഴ്​ച ഉച്ച മുതല്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴി പ്രവേശനാനുമതി ലഭിക്കുകയുള്ളൂവെന്ന്​ സുപ്രീം കമ്മിറ്റി അറിയിച്ചു.ഇതുകൂടാതെ ഒമാനില്‍ നിലവിലുള്ള രാത്രി യാത്രാവിലക്ക്​ ഏപ്രില്‍ എട്ടിന്​ അവസാനിക്കും. എന്നാല്‍ രാത്രി എട്ട്​ മുതല്‍ പുലര്‍ച്ചെ അഞ്ച്​ വരെയുള്ള വ്യാപാര-വാണിജ്യ സ്​ഥാപനങ്ങളുടെ അടച്ചിടല്‍ റമദാന്‍ ഒന്ന്​ വരെ തുടരുനാടാണ്. റമദാനില്‍ രാത്രി യാത്രാവിലക്ക് ​പുനരാരംഭിക്കും. രാത്രി ഒമ്ബത്​ മുതല്‍ പുലര്‍ച്ചെ നാലുവരെയായിരിക്കും വിലക്കുണ്ടാവുക. ഇൗ സമയം വ്യാപാര-വാണിജ്യ സ്​ഥാപനങ്ങള്‍ അടച്ചിടുകയും വേണം.അതോടൊപ്പം തന്നെ റമദാനില്‍ മസ്​ജിദുകളിലും പൊതുസ്​ഥലങ്ങളിലും തറാവീഹ്​ നമസ്​കാരത്തിന്​ അനുമതിയുണ്ടായിരിക്കില്ല. റമദാനില്‍ മസ്​ജിദുകളിലും വീടുകളിലും മജ്​ലിസുകളിലുമായി സമൂഹ നോമ്ബുതുറകള്‍ അടക്കം ഒരു തരത്തിലുള്ള ഒത്തുചേരലുകളും അനുവദനീയമായിരിക്കില്ല.സാമൂഹിക, സാംസ്​കാരിക, കായിക പരിപാടികള്‍ക്കും ഇൗ കാലയളവില്‍ വിലക്ക്​ നിലവിലുണ്ടായിരിക്കുമെന്ന്​ സുപ്രീം കമ്മിറ്റി അറിയിക്കുകയുണ്ടായി.അതേസമയം ഒമാനില്‍ കോവിഡ് ബാധിച്ച്‌ 31 പേര്‍ കൂടി മരിച്ചു. 3139 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,038 പേര്‍ രോഗമുക്തരായി. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1712 ആയി. ആകെ രോഗ മുക്തരായവരുടെ എണ്ണം 146,677 ആയി ഉയര്‍ന്നു. 97 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 590 ആയി. ഇതില്‍ 186 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.

Related News