Loading ...

Home International

ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള നിര്‍ണായക ഉച്ചകോടിക്ക്‌ തുടക്കമായി; പ്രതീക്ഷയിൽ ലോക രാജ്യങ്ങൾ

രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം ഇറാന്‍ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള നിര്‍ണായക ഉച്ചകോടി ഇന്ന്. വിയന്നയില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് ഇറാനുമായി ചര്‍ച്ച നടത്തുക. ഉപരോധം പിന്‍വലിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു.ലോക വന്‍ശക്തികള്‍ വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് 2015ല്‍ ഇറാനുമായി ആണവ കരാര്‍ ഒപ്പുവെച്ചത്. എന്നാല്‍ 2018ല്‍ ആണവ കരാറില്‍ നിന്ന് ട്രംപ് ഭരണകൂടം പിന്‍വാങ്ങിയതോടെ പ്രതിസന്ധി സങ്കീര്‍ണമായി. ഇറാന്‍ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ ചേരുന്ന ഉച്ചകോടി എത്രകണ്ട് വിജയിക്കും എന്ന് താല്‍പര്യപൂര്‍വം ഉറ്റുനോക്കുകയാണ് ലോകം. അതേ സമയം ചര്‍ച്ചകളില്‍ തങ്ങള്‍ക്ക് കൂടി ഇടം ലഭിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍.ചൈന, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, യു.കെ എന്നിവയും ഇറാനും തമ്മിലാണ് ഉന്നത തല ചര്‍ച്ച. യു.എസും പങ്കാളിയാകുമെങ്കിലും ഇറാനൊപ്പം ചര്‍ച്ചക്കുണ്ടാകില്ല. ഇനി യു.എസുമായി നേരിട്ടോ അല്ലാതെയോ ചര്‍ച്ചക്കില്ലെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗള്‍ഫ് മേഖലയിലെ ആയുധ പന്തയം കുറക്കാനും സംഘര്‍ഷം ലഘൂകരിക്കാനും പുതിയ ചര്‍ച്ച വഴിയൊരുക്കുമെന്നാണ് മേഖലയുടെ പ്രതീക്ഷ.

Related News