Loading ...

Home Kerala

കേരളത്തിൽ മികച്ച പോളിങ്; ഫലം മെയ് രണ്ടിന്

തിരുവനന്തപുരം: വോട്ടിംഗ് സമയം അവസാനിക്കുമ്ബോഴും സംസ്ഥാനത്തെ പോളിംഗ് ശതമാനത്തില്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. സമയം അവസാനിക്കാന്‍ ഏകദേശം ഒരു മണിക്കൂര്‍ മാത്രം അവശേഷിക്കെ 71.05 ശതമാനം പോളിംഗാണ് സംസ്ഥാനത്താകെ റിപ്പോര്‍ട്ടു ചെയ്യുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ പോള്‍ ചെയ്ത ജില്ല കോഴിക്കോടും കണ്ണൂരുമാണ്. കോഴിക്കോട്ട് 74. 55 ശതമാനവും കണ്ണൂരില്‍ 74.28 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയില്‍ 65.08 ശതമാനമാണ് ഇതുവരെ പോള്‍ ചെയ്തിരിക്കുന്നത്. ജില്ലകളില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് പത്തനംതിട്ടയിലാണ്. സംസ്ഥാനത്ത് ഉച്ചവരെ കടുത്ത ചൂടും ഉച്ചക്കു ശേഷം പലയിടങ്ങളിലും വ്യാപകമായ മഴയും രേഖപ്പെടുത്തിയിരുന്നു എന്നാല്‍ ഇവയെല്ലാം അവഗണിച്ചാണ് ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്കെത്തിയത്. à´ªà´²à´¯à´¿à´Ÿà´™àµà´™à´³à´¿à´²àµâ€ കള്ളവോട്ട് ചെയ്‌തെന്ന പരാതികളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.തിരുവനന്തപുരത്ത് 66.40 ശതമാനമാണ് പോളിംഗ് ഇതുവരെ രേളപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം മണ്ഡലത്തിലാണ് ജില്ലയില്‍ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. 58.77 ശതമാനമാണ് തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ പോളിംഗ് ശതമാനം. പത്തനംതിട്ട ജില്ലയില്‍ 65.08 ശതമാനമാണ് പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലകളുടെ കണക്കെടുത്താല്‍ ഏറ്റവും കുറവ് പോളിംഗ് ശതമാനമാണ് പത്തനംതിട്ടയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.കൊല്ലം 70.13 %, ആലപ്പുഴ 71.85 %, കോട്ടയം 69.56 %, ഇടുക്കി 67.32 %, എറണാകുളം 71.02 %, തൃശൂര്‍ 70.78 %, പാലക്കാട് 73.39 %,മലപ്പുറം 70.41 %, കോഴിക്കോട് 75.03 %, വയനാട് 72.15 %, കണ്ണൂര്‍ 75.27 %, കാസര്‍കോട് 71.21 % എന്നിങ്ങനെയാണ് ജില്ലകളിലെ പോളിംഗ് ശതമാനം.രാവിലെ ഏഴു മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. 140 മണ്ഡലങ്ങളില്‍ 957 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. രാവിലെ ഏഴു മണി മതുല്‍ വൈകിട്ട് ഏഴു മണി വരെയാണ് പോളിംഗ്. ആറുമണിക്കു ശേഷം കോവിഡ് രോഗികള്‍ക്കും ക്വാരന്റൈനില്‍ കഴിയുന്നവര്‍ക്കും ബൂത്തിലെത്തി വോട്ടുചെയ്യാന്‍ അവസരമുണ്ട്.സംസ്ഥാനത്താകെ 40,771 പോളിങ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞതവണത്തേക്കാള്‍ 15,730 ബൂത്തുകള്‍ അധികം. 3.5 ലക്ഷം ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ജോലികള്‍ക്കു നിയോഗിച്ചിട്ടുണ്ട്. 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികള്‍. വിധിയെഴുതുന്നത് 2.74 കോടി (2,74,46,039) സമ്മതിദായകര്‍. വോട്ടെടുപ്പ് സംബന്ധിച്ച സംശയങ്ങള്‍ക്കായി ഓഫീസ് സമയത്ത്, 1950 എന്ന നമ്ബറില്‍ വിളിച്ചാല്‍ ജില്ലാ കലക്ടറേറ്റുകളില്‍നിന്നു മറുപടി ലഭിക്കും.

Related News